Headlines

National

ബീഹാറിലെ വിഷമദ്യ ദുരന്തം ; പത്ത് മരണം കൂടി റിപ്പോർട്ട്‌ ചെയ്തു.

Bihar liquor tragedy

ബീഹാറിൽ വെസ്റ്റ് ചമ്പാരൻ, ഗോപാൽഗഞ്ച് എന്നീ ജില്ലകളിൽ ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ പത്ത് പേർ മരിച്ചു. വെസ്റ്റ് ചമ്പാരനിൽ നിന്നും 6 മരണവും ഗോപാൽഗഞ്ചിൽ നാല് മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ വിഷമദ്യ ദുരന്തത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 15 ആയി. 14 പേർ ഗുരുതരാവസ്ഥയിൽ തുടരുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷപദാർത്ഥം കഴിച്ചതാണ് മരണത്തിന് പിന്നിലെ കാരണമെന്നാണ് വിവരം.ബച്ച യാദവ്, മഹാരാജ് യാദവ്, ഹനുമത് റായ്, മുകേഷ് പാസ്വാൻ, രാം പ്രകാശ് റാം, ജവാഹിർ സഹാനി തുടങ്ങിയവരാണ് വെസ്റ്റ് ചമ്പാരനിൽ മരണപ്പെട്ടത്.ഗോപാൽഗഞ്ചിൽ പന്ത്രണ്ടോളം പേരെ കടുത്ത തലവേദന, കാഴ്ച മങ്ങൽ, ഛർദ്ദി തുടങ്ങിയവ മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി മരിച്ചവരുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി അയച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.ഗോപാൽഗഞ്ചിൽ ആകെ 9 പേരാണ് വിഷമദ്യ ദുരന്തത്തെ തുടർന്ന് മരണപ്പെട്ടത്.സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച നാലുപേർ പോലീസ് പിടിയിലായിട്ടുണ്ട്.

Story highlight : 10 deaths in Bihar liquor tragedy.

More Headlines

കുറ്റവാളികളുടെ വീടുകൾ ഉൾപ്പെടെ പൊളിക്കുന്നതിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ
രാജ്യത്തെ ആദ്യ വന്ദേ മെട്രോ ട്രെയിൻ 'നമോ ഭാരത് റാപിഡ്' പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്തു
ബെംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണ മലയാളി യുവാവ് മരിച്ചു
മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം അഞ്ച് ദിവസത്തേക്ക് കൂടി നീട്ടി
ഗർഭിണിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ആധാർ കാർഡ് വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി 2024 ഡിസംബർ 14 വരെ നീട്ടി
കൊൽക്കത്തയിൽ ശുചീകരണ ജോലിക്കിടെ സ്ഫോടനം; തൊഴിലാളിക്ക് പരുക്ക്
മണിപ്പൂരിൽ മന്ത്രിയുടെ വസതിക്ക് സമീപം സ്ഫോടനം; അന്വേഷണം ആരംഭിച്ചു
മീററ്റിൽ കെട്ടിടം തകർന്ന് 10 പേർ മരിച്ചു; അഞ്ച് കുട്ടികളും മരണത്തിന് കീഴടങ്ങി

Related posts