പാക്കിസ്ഥാനിലെത്തിയ വിവാദ ഇസ്ലാം പ്രഭാഷകന് സാകിര് നായിക്കിന് പാക്കിസ്താനികളുടെ ട്രോള് വര്ഷമാണ് നേരിടേണ്ടി വന്നത്. കറാച്ചിയില് നടത്തിയ പ്രസംഗത്തിലെ പരാമര്ശമാണ് ഇതിന് കാരണമായത്. എയര്‍പോര്‍ട്ടില്‍ അധിക ലഗേജിനുള്ള പിഴ ഒഴിവാക്കാതെ പാകിസ്താന് എയര്ലൈന്സ് അധികൃതര് 50% ഡിസ്കൗണ്ട് മാത്രം നല്കാമെന്ന് പറഞ്ഞത് സാക്കിര് നായിക്കിനെ ചൊടിപ്പിച്ചു. ഇന്ത്യയില് ആയിരുന്നെങ്കില് ഒരു അമുസ്ലിം പോലും തന്നെ സൗജന്യമായി പോകാന് അനുവദിച്ചേനെ എന്ന അദ്ദേഹത്തിന്റെ പരാമര്ശമാണ് പാകിസ്ഥാനികള് ട്രോളാക്കി ആഘോഷിച്ചത്.
പ്രസംഗത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകള് സാകിര് നായിക്കിനെ പരിഹസിച്ച് രംഗത്തെത്തി. നായിക്കിന്റെ ലഗേജിന്റെ ഭാരം 1000 കിലോ ആയിരുന്നു, അനുവദനീയമായതിലും 600 കിലോ കൂടുതല്. ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് നായിക് പാക്കിസ്ഥാനിലെത്തിയത്. ഈ മാസം 28 വരെ അദ്ദേഹം പാകിസ്താനിലുണ്ടാകും എന്നാണ് വിവരം.
ഇന്ത്യയില് കള്ളപ്പണം വെളുപ്പിക്കല്, വിദ്വേഷ പ്രസംഗം, വര്ഗീയ അസ്വാരസ്യം ഉണ്ടാക്കാന് ശ്രമിക്കല് തുടങ്ങി അനവധി കേസുകളില് അന്വേഷണം നേരിടുന്ന മുംബൈ സ്വദേശിയായ നായിക് നിലവില് മലേഷ്യയില് ആണ് താമസിക്കുന്നത്. പാക്കിസ്ഥാനിലെ സന്ദര്ശനത്തിനിടെ നടത്തിയ പരാമര്ശം വലിയ വിമര്ശനങ്ങള്ക്ക് വഴിവെച്ചിരിക്കുകയാണ്.
Story Highlights: Controversial Islamic preacher Zakir Naik faces backlash in Pakistan over extra baggage fee comments