2020 ഡിസംബറിൽ വിവാഹിതരായ യുസ്വേന്ദ്ര ചാഹലും ധനശ്രീ വർമ്മയും 2022 ജൂൺ മുതൽ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചന ഹർജിയിൽ മാർച്ച് 20-നകം തീരുമാനമെടുക്കാൻ ബോംബെ ഹൈക്കോടതി കുടുംബ കോടതിയോട് നിർദ്ദേശിച്ചു. ചാഹൽ ഐപിഎല്ലിൽ പങ്കെടുക്കുന്നതിനാൽ മാർച്ച് 22-ന് മുമ്പ് തീരുമാനമെടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ധനശ്രീ വർമ്മയ്ക്ക് 4.75 കോടി രൂപ ജീവനാംശം നൽകണമെന്നാണ് കോടതി വിധി. ഇതിൽ 2.37 കോടി രൂപ ചാഹൽ ഇതിനകം നൽകിയിട്ടുണ്ട്. ബാക്കി തുക നൽകാത്തതിനാൽ കോടതി ചാഹലിന്റെ കൂൾ-ഓഫ് ഹർജി തള്ളി.
വിവാഹമോചനത്തിന് ശേഷമുള്ള ആറ് മാസത്തെ കൂളിങ് പിരീഡിൽ നിന്ന് ദമ്പതികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാന്ദ്ര കുടുംബ കോടതിയിൽ വിവാഹമോചന ഹർജി ഫയൽ ചെയ്തത്. കൂളിങ് പിരീഡ് ഒഴിവാക്കണമെന്നും ദമ്പതികൾ അപേക്ഷിച്ചിരുന്നു. പഞ്ചാബ് കിങ്സ് താരമായ ചാഹൽ മാർച്ച് 22 മുതൽ ഐ പി എല്ലിൽ പങ്കെടുക്കും.
Story Highlights: Yuzvendra Chahal to pay Dhanashree Verma ₹4.75 crore in alimony, with ₹2.37 crore already paid, as per court order.