യൂസഫലിയുടെ സഹായത്തോടെ സന്ധ്യയ്ക്ക് വീട് തിരികെ; 10 ലക്ഷം രൂപയും നൽകി

നിവ ലേഖകൻ

Yusuf Ali helps Sandhya

സന്ധ്യയുടെ ജീവിതത്തിൽ പ്രതീക്ഷയുടെ കിരണം വീശിയിരിക്കുകയാണ്. ജപ്തി നടപടിയെത്തുടർന്ന് പെരുവഴിയിലായ സന്ധ്യയ്ക്ക് വ്യവസായി എം എ യൂസഫലിയുടെ ഇടപെടലിനെ തുടർന്ന് വീടിന്റെ താക്കോൽ തിരികെ ലഭിച്ചു. മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡിൽ നാളെ തന്നെ മുഴുവൻ തുകയും അടയ്ക്കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അതോടൊപ്പം സന്ധ്യയുടേയും കുടുംബത്തിന്റേയും തുടർജീവിതത്തിനായി 10 ലക്ഷം രൂപയും ലുലു അധികൃതർ സന്ധ്യയ്ക്ക് നേരിട്ട് കൈമാറി. സന്ധ്യയ്ക്ക് വീട് തിരിച്ചുകിട്ടിയ സന്തോഷം മധുരം പങ്കുവച്ചുകൊണ്ടാണ് നാട്ടുകാർ പ്രകടിപ്പിച്ചത്. പൊട്ടിക്കരഞ്ഞുകൊണ്ട് നന്ദിയറിയിച്ച സന്ധ്യ യൂസഫലിയെ നേരിൽ കണ്ട് നന്ദി പറയുമെന്നും അറിയിച്ചു.

തനിക്ക് സമാധാനമായെന്നും യൂസഫലി സഹായിച്ചില്ലായിരുന്നെങ്കിൽ താനും മക്കളും ഇന്ന് മരിക്കേണ്ടതായിരുന്നെന്നും സന്ധ്യ പറഞ്ഞു. ജപ്തി ചെയ്യപ്പെട്ട വീട്ടിൽ തളർന്നിരുന്ന സന്ധ്യയുടെ അവസ്ഥ വാർത്തയാക്കിയത് ട്വന്റിഫോറാണ്. വീട് പണയം വച്ച് ഇവർ നാല് ലക്ഷം രൂപയാണ് വായ്പ എടുത്തതെങ്കിലും തിരിച്ചടവ് മുടങ്ങിയതോടെ ഇത് പലിശ ഉൾപ്പെടെ ഏഴര ലക്ഷം രൂപയായി.

  സിഎംആർഎൽ - എക്സാലോജിക് കരാർ: കുറ്റകൃത്യമായി പരിഗണിക്കാൻ തെളിവുണ്ടെന്ന് കോടതി

മൂന്ന് വർഷമായി തിരിച്ചടവ് മുടങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് പണമിടപാട് സ്ഥാപനം സന്ധ്യയുടെ വീട് ജപ്തി ചെയ്തത്. എന്നാൽ നാല് തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഏറ്റവും അവസാനമാണ് ജപ്തി നടപടി സ്വീകരിച്ചതെന്നും മണപ്പുറം ഹോം ഫിനാൻസ് ലിമിറ്റഡ് അധികൃതർ വ്യക്തമാക്കി. സന്ധ്യയും രണ്ട് മക്കളുമാണ് വീട്ടിൽ താമസിച്ചുവന്നിരുന്നത്.

ഭർത്താവ് വരുത്തിവച്ച കടമാണെന്നും ഭർത്താവ് രണ്ട് മക്കളേയും തന്നെയും തനിച്ചാക്കി ഉപേക്ഷിച്ചുപോയെന്നും സന്ധ്യ പറയുന്നു.

Story Highlights: Lulu Group intervenes to help Sandhya reclaim her foreclosed house and provides financial assistance

Related Posts
കെഎസ്ആർടിസിക്ക് 102.62 കോടി രൂപ സർക്കാർ സഹായം
KSRTC financial aid

കെഎസ്ആർടിസിക്ക് സർക്കാർ 102.62 കോടി രൂപ അധിക സഹായം പ്രഖ്യാപിച്ചു. പെൻഷൻ വിതരണത്തിനും Read more

ഫോബ്സ് പട്ടിക: മലയാളികളിൽ ഒന്നാമത് എം.എ. യൂസഫലി
Forbes Billionaires List

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടിക പുറത്തിറക്കി ഫോബ്സ് മാഗസിൻ. 550 കോടി Read more

  കെഎസ്ആർടിസിയിൽ സിസിടിവി നിരീക്ഷണം ശക്തമാക്കും; റിസർവേഷൻ കൗണ്ടറുകൾ ഒഴിവാക്കും
ആശാവർക്കർമാർക്ക് 12,000 രൂപ ധനസഹായം പ്രഖ്യാപിച്ച് പാലക്കാട് നഗരസഭ
Asha workers

പാലക്കാട് നഗരസഭ ആശാവർക്കർമാർക്ക് പ്രതിവർഷം 12,000 രൂപ ധനസഹായം പ്രഖ്യാപിച്ചു. നഗരസഭയുടെ ബഡ്ജറ്റിലാണ് Read more

ഹാർവാർഡിൽ സൗജന്യ ബിരുദ പഠനം: 2025 മുതൽ പുതിയ പദ്ധതി
Harvard free tuition

2025-26 അധ്യയന വർഷം മുതൽ ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് Read more

ആശാ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കണമെന്ന് പാർലമെന്ററി കമ്മിറ്റി
ASHA worker financial aid

ആശാ വർക്കർമാർക്ക് ലഭിക്കുന്ന ധനസഹായം വർധിപ്പിക്കണമെന്ന് പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ശുപാർശ ചെയ്തു. Read more

ദുബായ് കെയേഴ്സിന് ലുലു ഗ്രൂപ്പിന്റെ ഒരു മില്യൺ ദിർഹം സഹായം
Dubai Cares

ദുബായ് കെയേഴ്സിന്റെ ആഗോള വിദ്യാഭ്യാസ പരിപാടികൾക്ക് ലുലു ഗ്രൂപ്പ് ഒരു മില്യൺ ദിർഹം Read more

ഡൽഹിയിലെ സ്ത്രീകൾക്ക് 2,500 രൂപ പ്രതിമാസ ധനസഹായം: ‘മഹിള സമൃദ്ധി യോജന’യ്ക്ക് അംഗീകാരം
Mahila Samriddhi Yojana

ഡൽഹിയിലെ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം നൽകുന്ന 'മഹിള സമൃദ്ധി യോജന' Read more

  നടിയെ ആക്രമിച്ച കേസ്: വാദം പൂർത്തിയായി; വിധി മെയ് 21ന് ശേഷം
ലുലു ഗ്രൂപ്പ് ഇറ്റാലിയൻ ആപ്പിൾ ഇറക്കുമതി ചെയ്യും
Lulu Group

ഇറ്റലിയിൽ നിന്ന് മെലിൻഡ ബ്രാൻഡ് ആപ്പിൾ ഇറക്കുമതി ചെയ്യാൻ ലുലു ഗ്രൂപ്പ് കരാറിൽ Read more

ലുലു ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപ നിക്ഷേപിക്കും
Lulu Group Investment

ലുലു ഗ്രൂപ്പ് കേരളത്തിൽ 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു. ഇത് 15,000 Read more

ലുലു ഗ്രൂപ്പ് കേരളത്തിൽ പുതിയ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിക്കും
Lulu Group Investment

ഇൻവെസ്റ്റ് കേരള സമ്മിറ്റിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ നിക്ഷേപ Read more

Leave a Comment