യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം 3 മിനിറ്റായി ഉയർത്തുന്നു; പുതിയ മാറ്റങ്ങൾ ഉടൻ

നിവ ലേഖകൻ

YouTube Shorts time limit

യൂട്യൂബ് ഷോട്സിന്റെ ദൈർഘ്യം ഗണ്യമായി വർധിപ്പിക്കാൻ യൂട്യൂബ് തീരുമാനിച്ചിരിക്കുകയാണ്. നിലവിലെ 60 സെക്കൻഡ് പരിധി 3 മിനിറ്റായി ഉയർത്താനാണ് പദ്ധതി. ഈ മാറ്റം ഒക്ടോബർ 15 മുതൽ പ്രാബല്യത്തിൽ വരും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ക്രിയേറ്റർമാർക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്ന ഉള്ളടക്കം നിർമ്മിക്കുന്നതിനുമാണ് ഈ തീരുമാനം. ടിക് ടോക്കിനെതിരെ മത്സരരംഗത്തെത്തിച്ച യൂട്യൂബ് ഷോട്സ് കൂടുതൽ ജനപ്രിയമായി മാറിയിരുന്നു. എന്നാൽ നേരത്തെ 30 സെക്കൻഡ് ദൈർഘ്യത്തിനെതിരെ യൂട്യൂബ് ക്രിയേറ്റർമാർ രംഗത്തെത്തിയിരുന്നു.

കാര്യങ്ങൾ അവതരിപ്പിക്കാൻ 30 സെക്കൻഡ് കുറവാണെന്നായിരുന്നു ഇവരുടെ പരാതി. ഇതിന് പിന്നാലെയാണ് യൂട്യൂബ് ദൈർഘ്യം വർധിപ്പിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ദൈർഘ്യം ഉയർത്തുന്നതോടെ ഷോട്സ് അല്ലാത്ത വിഡിയോകളോട് ഉപഭോക്താക്കൾക്ക് താത്പര്യം നഷ്ടപ്പെടുമോയെന്ന സംശയവും ഉയരുന്നുണ്ട്.

ഗൂഗിൾ ഡീപ് മൈൻഡിൻ്റെ വീഡിയോ ജനറേറ്റിംഗ് മോഡലായ വീയോ, യൂട്യൂബ് ഷോർട്ട്സിലേക്ക് വരുമെന്നും കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്. കൂടാതെ, യൂസേഴ്സിന് അവരുടെ ഇഷ്ടാനുസരണം ഫീഡ് കസ്റ്റമൈസ് ചെയ്തെടുക്കാൻ കഴിയുന്ന ഫീച്ചർ ഷോട്സിൽ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

  ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു

Story Highlights: YouTube increases Shorts time limit to 3 minutes, addressing creator concerns and enhancing user engagement.

Related Posts
സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കുന്നു; കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി
Virat Kohli

സോഷ്യൽ മീഡിയ ഉപയോഗം കുറച്ചതിന്റെ കാരണം വെളിപ്പെടുത്തി വിരാട് കോഹ്ലി. ഊർജ്ജനഷ്ടവും സ്വകാര്യതയും Read more

സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് ലക്ഷ്യമെന്ന് സിപിഐഎം റിപ്പോർട്ട്
CPIM Report

സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടിൽ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച് Read more

ഇൻസ്റ്റാഗ്രാം ഫീഡിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ; ഉപയോക്താക്കളുടെ പരാതി
Instagram

ഇൻസ്റ്റാഗ്രാം ഫീഡിൽ അസ്വസ്ഥതയുണ്ടാക്കുന്നതും അക്രമസ്വഭാവമുള്ളതുമായ ഉള്ളടക്കങ്ങൾ നിറയുന്നതായി ഉപയോക്താക്കളുടെ പരാതി. സെൻസിറ്റീവ് കണ്ടന്റ് Read more

മഹാകുംഭമേള: സ്ത്രീകളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ പോലീസ് നടപടി
Kumbh Mela

മഹാകുംഭമേളയിൽ സ്ത്രീകളുടെ ദൃശ്യങ്ങൾ മോശമായി ചിത്രീകരിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഉത്തർപ്രദേശ് പോലീസ് Read more

  ഗൂഗിൾ പ്ലേ സ്റ്റോറിൽ 331 അപകടകരമായ ആപ്പുകൾ കണ്ടെത്തി
ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചറുകൾ; കമന്റുകൾ ‘ഡിസ്ലൈക്ക്’ ചെയ്യാം, മൂന്ന് മിനിറ്റ് റീലുകളും പങ്കുവെക്കാം
Instagram

ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. കമന്റുകൾ 'ഡിസ്ലൈക്ക്' ചെയ്യാനും മൂന്ന് മിനിറ്റ് Read more

ഇലോൺ മസ്കിന് പതിമൂന്നാമതൊരു കുഞ്ഞ്?; അവകാശവാദവുമായി ഇൻഫ്ലുവൻസർ
Elon Musk

ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി സെന്റ് ക്ലെയർ എന്ന Read more

നിവിൻ പോളിയുടെ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറൽ
Nivin Pauly

നിവിൻ പോളിയുടെ പുതിയ ട്രാൻസ്ഫോർമേഷൻ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. സ്റ്റൈലിഷ് ലുക്കിലാണ് Read more

വനിതാ തിയേറ്ററിന്റെ വ്യാജ അറിയിപ്പ്: സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം
Vanitha Theater

സോഷ്യൽ മീഡിയയിൽ വനിതാ തിയേറ്റർ പുറത്തിറക്കിയതായി പ്രചരിക്കുന്ന ഒരു വ്യാജ അറിയിപ്പ് സംബന്ധിച്ച് Read more

നടൻ വിശാലിനെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ കേസ്
Vishal

പൊതുപരിപാടിയിൽ വിശാലിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് ചില യൂട്യൂബ് ചാനലുകൾ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വ്യാജ Read more

Leave a Comment