യൂട്യൂബ് ഇന്ത്യയിൽ പുതിയ നിയന്ത്രണങ്ങൾ; തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾക്കും തംബ്‌നെയിലുകൾക്കും കർശന നടപടി

Anjana

YouTube India new rules

യൂട്യൂബ് ഇന്ത്യയിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ ഒരുങ്ങുന്നു. വീഡിയോയുമായി ബന്ധമില്ലാത്ത തലക്കെട്ടുകളും തംബ്‌നെയിലുകളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഇവ നൽകി ഉപഭോക്താക്കളെ പറ്റിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ നൽകുന്നതിനെതിരെയാണ് ഈ നടപടി.

വ്യൂസ് കൂട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ഉപയോഗിക്കുന്ന യൂട്യൂബർമാരെ നിയന്ത്രിക്കാനാണ് ഗൂഗിളിന്റെ ഈ നീക്കം. പ്രത്യേകിച്ച് ബ്രേക്കിങ് ന്യൂസും സമകാലിക സംഭവങ്ങളും ഉൾപ്പെടുന്ന വിഡിയോ കണ്ടന്റുകളിലാണ് ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. പുതുതായി അപ്‌ലോഡ് ചെയ്യുന്ന കണ്ടന്റുകൾക്കാണ് ഇത് ബാധകമാകുക.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പില്ലാതെ വ്യവസ്ഥകൾ തെറ്റിക്കുന്ന വിഡിയോകൾ നീക്കം ചെയ്യും. എന്നാൽ വാർത്തകളെയോ സമകാലിക സംഭവങ്ങളെയോ എങ്ങനെ തരംതിരിക്കുമെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടില്ല. രാഷ്ട്രീയ വാർത്തകൾക്ക് പുറമെ മറ്റ് ഉള്ളടക്കങ്ങളിലേക്ക് യൂട്യൂബ് തങ്ങളുടെ വ്യവസ്ഥ വ്യാപിപ്പിക്കുമോ എന്നും അധികൃതർ സൂചിപ്പിച്ചിട്ടില്ല. ഈ നടപടികളിലൂടെ യൂട്യൂബ് ഉപഭോക്താക്കൾക്ക് കൂടുതൽ വിശ്വസനീയമായ അനുഭവം നൽകാനാണ് ലക്ഷ്യമിടുന്നത്.

Story Highlights: YouTube India to implement strict measures against misleading thumbnails and titles, especially for breaking news and current events content.

Leave a Comment