യൂട്യൂബ് നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് നിരോധിക്കപ്പെടുകയും വരുമാനം ഇല്ലാതാവുകയും ചെയ്ത അക്കൗണ്ടുകൾക്ക് തിരിച്ചുവരാൻ അവസരം നൽകുന്നു. നിയമലംഘനങ്ങളെ തുടർന്ന് മുൻപ് ചാനലുകൾ നഷ്ടപ്പെട്ടവർക്ക് ഒരു പുതിയ ചാനലുമായി തിരിച്ചെത്താൻ അവസരം നൽകുന്നതാണ് പുതിയ പദ്ധതി. യൂട്യൂബിന്റെ നിയമങ്ങൾ ലംഘിച്ചതിനാൽ അക്കൗണ്ടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയൊരു ചാനൽ ആരംഭിക്കുന്നതിന് യൂട്യൂബിന് അപേക്ഷിക്കാവുന്നതാണ്. ഐഡൻ്റിറ്റി പുനഃസ്ഥാപിക്കുന്നതിനും പ്രേക്ഷകരെ വീണ്ടും ആകർഷിക്കുന്നതിനും ഇത് ഉപകരിക്കും.
മുൻപ് അക്കൗണ്ട് നഷ്ടപ്പെട്ടവർക്ക് സ്ഥിരമായി ആ പ്ലാറ്റ്ഫോമിൽ നിന്ന് പുറത്തുപോകേണ്ടി വന്നിരുന്നു. എന്നാൽ പുതിയ അപ്ഡേറ്റ് പ്രകാരം, യോഗ്യരായ കണ്ടന്റ് ക്രിയേറ്റർമാർക്ക് രണ്ടാമതൊരു അവസരം ലഭിക്കും. ഗുരുതരമായതോ ആവർത്തിച്ചുള്ളതോ ആയ നിയമലംഘനങ്ങൾ നടത്തിയവർക്കോ പ്ലാറ്റ്ഫോമിന് ദോഷകരമായ രീതിയിൽ പ്രവർത്തിച്ചവർക്കോ ഈ സൗകര്യം ലഭ്യമല്ല.
പുതിയ പദ്ധതി പ്രകാരം അർഹരായ കണ്ടന്റ് ക്രിയേറ്റർമാർക്ക് ഒരു പ്രത്യേക ഓപ്ഷൻ യൂട്യൂബ് നൽകും. ഇതിലൂടെ ഡെസ്ക്ടോപ്പിൽ യൂട്യൂബ് സ്റ്റുഡിയോയിൽ ലോഗിൻ ചെയ്യുമ്പോൾ പുതിയ ചാനൽ തുടങ്ങാനുള്ള അവസരം ലഭിക്കും. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് അംഗീകാരം ലഭിച്ചാൽ പുതിയ ചാനൽ ആരംഭിക്കാൻ സാധിക്കും.
സ്വന്തം യൂട്യൂബ് ചാനലോ ഗൂഗിൾ അക്കൗണ്ടോ ഇല്ലാതാക്കിയവർക്ക് ഈ സൗകര്യം ലഭ്യമല്ല. ചാനൽ അവസാനിപ്പിച്ച് ഒരു വർഷം കഴിഞ്ഞ ശേഷം മാത്രമേ പുതിയ അക്കൗണ്ടിനായി അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നിരുന്നാലും ഈ കാലയളവിൽ അപ്പീലുകൾ സമർപ്പിക്കാവുന്നതാണ്.
ചാനലുകൾ നിയമവിരുദ്ധമായി കണ്ടെത്തി അവസാനിപ്പിച്ച വ്യക്തികൾക്ക് അവരുടെ വ്യക്തിത്വം വീണ്ടെടുക്കാനും, കാഴ്ചക്കാരെ ആകർഷിക്കാനും ഒരു പുതിയ തുടക്കം നൽകുന്നതാണ് ഈ പദ്ധതി. യൂട്യൂബ് നിയമങ്ങൾ ലംഘിച്ചതിനാൽ ചാനലുകൾ അവസാനിപ്പിച്ച വ്യക്തികൾക്ക് ഒരു പുതിയ ചാനൽ തുടങ്ങുന്നതിനായി യൂട്യൂബിന് അപേക്ഷിക്കാവുന്നതാണ്.
ഇതിലൂടെ വരുമാനം നിലയ്ക്കുകയും ചെയ്ത അക്കൗണ്ടുകൾക്ക് ഒരു അവസരം ലഭിക്കുകയാണ്. മുൻപ് ഇത്തരം കാരണങ്ങളാൽ ചാനലുകൾ അവസാനിപ്പിക്കേണ്ടി വന്നവർക്ക് പുതിയ ചാനലുമായി തിരിച്ചുവരാൻ ഈ അവസരം പ്രയോജനപ്പെടുത്താം.
ALSO READ: ഇനി അനാവശ്യ നോട്ടിഫിക്കേഷനുകൾ ലഭിക്കില്ല: പുത്തൻ അപ്ഡേറ്റുമായി ക്രോം
Story Highlights: YouTube offers a second chance for creators whose accounts were terminated due to violations, allowing them to re-establish their presence with a new channel.