നെയ്യാറ്റിൻകര ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിൽ; കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകും

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവെപ്പ് എടുത്ത യുവതി ഗുരുതരാവസ്ഥയിലാണ്. തിരുവനന്തപുരം സ്വദേശിനി കൃഷ്ണ തങ്കപ്പൻ എന്ന 28 കാരിയാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുന്നത്. ആറുദിവസമായി മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുകയാണ് യുവതി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം അറിയിച്ചു. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി ഈ മാസം 15നാണ് കൃഷ്ണ തങ്കപ്പൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിക്ക് അലർജി ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടായിരുന്നു.

എന്നാൽ അതിനുള്ള പരിശോധന നടത്താതെ എടുത്ത കുത്തിവെപ്പാണ് പ്രശ്നമായതെന്നാണ് പ്രാഥമിക വിവരം. കൃത്യമായ പരിശോധന നടത്താതെയാണ് ഇഞ്ചക്ഷൻ നൽകിയതെന്ന് യുവതിയുടെ ഭർത്താവ് ശരത്ത് ആരോപിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവുണ്ടായെന്ന് യുവതിയുടെ ഭർത്താവ് ശരത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

തൻ്റെ കൂടെ ബൈക്കിൽ ആശുപത്രിയിൽ എത്തിയ ആളാണ് ഇപ്പോൾ വെന്റിലേറ്ററിൽ കഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന്റെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

  'അമ്മ'യിലെ പുതിയ മാറ്റങ്ങളെ സ്വാഗതം ചെയ്ത് ആസിഫ് അലി
Related Posts
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; നീതി കിട്ടാത്തതിൽ പ്രതിഷേധിച്ച് ഹർഷിന വീണ്ടും സമരത്തിലേക്ക്
scissors in stomach

കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നീതി Read more

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നിഷേധിച്ചെന്ന് പരാതി; ഭിന്നശേഷിക്കാരിയായ കുട്ടി മരിച്ചു
Treatment Denial Complaint

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഭിന്നശേഷിക്കാരിയായ കുട്ടിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. മലപ്പുറം സ്വദേശിയായ Read more

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ പിതാവ് ചികിത്സയിലിരിക്കെ മരിച്ചു; മകൻ കസ്റ്റഡിയിൽ
son assaults father

നെയ്യാറ്റിൻകരയിൽ മകന്റെ മർദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് സുനിൽകുമാർ (60) മരണപ്പെട്ടു. സംഭവത്തിൽ മകൻ Read more

  സാഹിത്യോത്സവത്തിന് മാന്ത്രിക സ്പർശവുമായി നിർമ്മിത ബുദ്ധി
നെയ്യാറ്റിൻകരയിൽ ദമ്പതികൾ വെന്തുമരിച്ച സംഭവം; മകന്റെ പ്രതിഷേധം, രേഖകൾ കത്തിച്ചു
Neyyattinkara couple death

നെയ്യാറ്റിൻകരയിൽ വസ്തു ഒഴിപ്പിക്കലിനിടെ ദമ്പതികൾ വെന്തുമരിച്ച സംഭവത്തിൽ മകൻ പ്രതിഷേധവുമായി രംഗത്ത്. അയൽവാസിക്കെതിരെ Read more

ചേലക്കര താലൂക്ക് ആശുപത്രിയിൽ വീണ്ടും ചികിത്സാ പിഴവ്; പ്രതിഷേധവുമായി കോൺഗ്രസ്
Chelakkara Taluk Hospital

തൃശൂർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപിച്ചു വീണ്ടും പരാതി. കൈയുടെ Read more

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
medical negligence allegation

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ചു Read more

ചേലക്കര താലൂക്ക് ആശുപത്രിയില് ചികിത്സാ പിഴവ്; കാലിലെ മുറിവിൽ കുടുങ്ങിയ മരക്കഷ്ണം കണ്ടെത്തിയത് 5 മാസത്തിന് ശേഷം
medical negligence

തൃശ്ശൂർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി. കാലിൽ മരക്കൊമ്പ് കൊണ്ട് Read more

  അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പ് ഇന്ന്; നല്ലവരെ തിരഞ്ഞെടുക്കണമെന്ന് ധർമജൻ
കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിലെ പിഴവ്; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
fat removal surgery

തിരുവനന്തപുരത്ത് കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയിലെ പിഴവ് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. Read more

പേവിഷബാധ: അഞ്ചുവയസുകാരിയുടെ മരണം; മെഡിക്കൽ കോളേജിനെതിരെ കുടുംബം
rabies death

തെരുവുനായയുടെ കടിയേറ്റതിനെ തുടർന്ന് പേവിഷബാധയേറ്റ് മരിച്ച അഞ്ചുവയസുകാരി സിയയുടെ കുടുംബം കോഴിക്കോട് മെഡിക്കൽ Read more

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടുത്തം: വെന്റിലേറ്റർ ലഭിക്കാതെയാണ് മരണമെന്ന് കുടുംബം
Kozhikode hospital fire

കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടുത്തത്തിൽ വെന്റിലേറ്റർ സഹായം ലഭിക്കാതെയാണ് നസീറ മരിച്ചതെന്ന് കുടുംബം Read more