യുവതലമുറയുടെ ആശയവിനിമയ രീതികൾ: ഫോൺ കോളുകൾക്ക് പകരം ടെക്സ്റ്റിംഗ് പ്രിയം

നിവ ലേഖകൻ

young generation communication preferences

ഇന്നത്തെ യുവതലമുറയിൽ പലരും ഫോൺ കോളുകൾ അറ്റൻഡ് ചെയ്യാൻ മടിക്കുന്നവരാണ്. 18 നും 34 നും ഇടയിൽ പ്രായമുള്ളവർ ടെക്സ്റ്റിംഗിൽ കൂടുതൽ താല്പര്യം കാണിക്കുന്നതായി 2000 യുവാക്കൾക്കിടയിൽ നടത്തിയ സർവേയിൽ വ്യക്തമായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഫോൺ നോക്കിയിരുന്നാലും കാൾ വരുമ്പോൾ അറ്റൻഡ് ചെയ്യാൻ മടിക്കുന്നവർ, കാൾ കട്ട് ആയ ശേഷം ടെക്സ്റ്റ് മെസ്സേജിൽ “വിളിച്ചിരുന്നോ” എന്ന് ചോദിക്കുന്നവർ, വോയിസ് മെസ്സേജുകൾ അയക്കുന്നവർ, സ്റ്റിക്കറും ഇമോജിയും മാത്രം അയക്കുന്നവർ എന്നിങ്ങനെ വ്യത്യസ്ത രീതികൾ സ്വീകരിക്കുന്നു. ഫോണുമായി കൂടുതൽ അടുപ്പവും ടെക്സ്റ്റ് ചെയ്ത് ശീലിക്കുകയും ചെയ്തതിനാലാകാം ഇത്തരം പ്രവണതകൾ കാണുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

  തദ്ദേശകം മാസിക: കണ്ടന്റ് ക്രിയേറ്റേഴ്സിനെ തേടുന്നു

എന്നാൽ പഴയ തലമുറയ്ക്ക് ഫോൺ വിളിക്കാനാണ് കൂടുതൽ താല്പര്യം. ലാൻഡ്ഫോണുകൾ ഉപയോഗിച്ച് ശീലിച്ച തലമുറയായതിനാൽ അവർക്ക് ടെക്സ്റ്റിംഗ് അത്ര പ്രിയപ്പെട്ടതല്ല.

പുതിയ തലമുറക്കാർ പരിചയമില്ലാത്ത നമ്പറിൽ നിന്നുള്ള കോളുകൾ എടുക്കാൻ മടിക്കാറുണ്ട്, എന്നാൽ അവർ ആശയവിനിമയത്തിൽ പിന്നോട്ടല്ല. ടെക്സ്റ്റ് മെസ്സേജുകളും വീഡിയോ കോളുകളും ചെയ്യാൻ യുവതലമുറയ്ക്ക് യാതൊരു മടിയുമില്ല.

  ടെക്നോപാർക്കിലെ ഹെക്സ് 20 ന്റെ ഉപഗ്രഹം സ്പേസ് എക്സ് റോക്കറ്റിൽ വിക്ഷേപിച്ചു

തിരക്കുള്ള സമയങ്ങളിൽ ടെക്സ്റ്റ് മെസ്സേജ് ചെയ്യുന്നത് മറ്റൊരാളുമായുള്ള ആശയവിനിമയം അവരുടെ സൗകര്യത്തിന് അനുസരിച്ച് നടത്താൻ സഹായിക്കുന്നു. 35നും 54നും ഇടയിൽ പ്രായമുള്ളവരിൽ വെറും ഒരു ശതമാനം മാത്രമാണ് ഫോൺ കോളിനേക്കാൾ വോയ്സ് മെസേജിന് പ്രാധാന്യം നൽകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

Story Highlights: Study reveals younger generation prefers texting over phone calls, with 18-34 year olds showing a strong preference for digital communication methods.

  എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം സർക്കാർ നേരിട്ട് നടപ്പാക്കും
Related Posts
വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ: നിരോധനവും നിയമനടപടികളും ഒഴിവാക്കാൻ
WhatsApp usage guidelines

വാട്സ്ആപ്പിൽ നിരോധനവും നിയമനടപടികളും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു. അശ്ലീലം, നിയമവിരുദ്ധ ഉള്ളടക്കം, Read more

Leave a Comment