ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: റെക്കോർഡ് പ്രതീക്ഷയില്‍ യശസ്വി ജയ്സ്വാള്‍

Anjana

Yashasvi Jaiswal Border-Gavaskar Trophy records

ഇന്ത്യയുടെ യുവ ഓപ്പണിംഗ് ബാറ്റര്‍ യശസ്വി ജയ്സ്വാള്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ റെക്കോർഡ് പ്രതീക്ഷയിലാണ്. വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന പരമ്പരയില്‍ ഒന്നിലധികം റെക്കോര്‍ഡുകള്‍ തകര്‍ക്കാനാണ് ജയ്സ്വാള്‍ ശ്രമിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയവരുടെ പട്ടികയില്‍ ബ്രണ്ടന്‍ മക്കല്ലത്തെ മറികടക്കാന്‍ അദ്ദേഹത്തിന് രണ്ട് സിക്‌സറുകള്‍ മാത്രം മതി.

കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ജയ്സ്വാള്‍ ഇതുവരെയുള്ള കരിയറില്‍ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 14 ടെസ്റ്റുകളില്‍ നിന്ന് എട്ട് അര്‍ധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും സഹിതം 1,407 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ വര്‍ഷം ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ സ്‌കോറര്‍ കൂടിയാണ് ജയ്സ്വാള്‍. 1,119 റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം ഇതുവരെ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2014ല്‍ മക്കല്ലം 33 സിക്സറുകള്‍ അടിച്ചപ്പോള്‍ ജയ്സ്വാള്‍ ഈ വര്‍ഷം 32 സിക്സറുകള്‍ നേടി. പത്ത് വർഷം പഴക്കമുള്ള ഈ റെക്കോർഡ് തകര്‍ക്കാന്‍ ജയ്സ്വാളിന് സാധിക്കുമോ എന്ന് കാണാനിരിക്കുന്നതേയുള്ളൂ. കൂടാതെ, ഈ വര്‍ഷം ടെസ്റ്റിലെ ടോപ് സ്‌കോറര്‍ ആകാന്‍ 219 റണ്‍സ് മാത്രം മതി. നിലവില്‍, 1,338 റണ്‍സ് നേടിയ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണ് 2024ലെ സ്‌കോറിംഗ് ചാര്‍ട്ടില്‍ ഒന്നാമത്.

Read Also: കോഹ്ലി മുതൽ ബുംറ വരെ; ഓസീസ് മണ്ണിൽ കുന്തമുനയാകാൻ 7 താരങ്ങൾ

Story Highlights: Yashasvi Jaiswal aims to break multiple records in Border-Gavaskar Trophy against Australia

Leave a Comment