ഇന്ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വനിതാ പ്രീമിയർ ലീഗ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങുന്നു. മുൻ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസും കഴിഞ്ഞ രണ്ട് സീസണുകളിലെ റണ്ണറപ്പായ ഡൽഹി ക്യാപിറ്റൽസും തമ്മിലാണ് കലാശപ്പോരാട്ടം. രാത്രി എട്ടുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. ഇരു ടീമുകളിലും മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ട്. മുംബൈ ഇന്ത്യൻസിനായി എസ്.
സജനയും ഡൽഹി ക്യാപിറ്റൽസിനായി മിന്നു മണിയും ബാറ്റും പന്തും കൈയ്യിലേന്തി മൈതാനത്തിറങ്ങും. മുംബൈ ഇന്ത്യൻസിന്റെ കരുത്ത് ഇംഗ്ലീഷ് താരം നാറ്റ് സ്കീവർ ബ്രണ്ടും വെസ്റ്റ് ഇൻഡീസ് താരം ഹെയ്ലി മാത്യൂസുമാണ്. 493 റൺസും 9 വിക്കറ്റുകളുമായി ബ്രണ്ടും 17 വിക്കറ്റുകളും 304 റൺസുമായി മാത്യൂസും മികച്ച ഫോമിലാണ്. എലിമിനേറ്ററിൽ ഗുജറാത്ത് ജയന്റ്സിനെ തകർത്താണ് മുംബൈ ഫൈനലിലെത്തിയത്. ഒന്നാം സ്ഥാനക്കാരായ ഡൽഹി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി.
ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ആയുധം ഓസ്ട്രേലിയൻ താരം മെഗ് ലാനിങ്ങാണ്. ഐപിഎല്ലിൽ കിരീട നേട്ടമില്ലാത്ത ഡൽഹിക്ക് വനിതാ ടീമിലൂടെ ആ കുറവ് പരിഹരിക്കാമെന്ന പ്രതീക്ഷയാണ്. ആദ്യ പതിപ്പിൽ മുംബൈ ഇന്ത്യൻസ് ഡൽഹിയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് കിരീടം നേടിയത്.
ഓവലിൽ നടന്ന മത്സരത്തിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ Read more
1995 ജൂലൈ 31-ന് ജ്യോതി ബസുവും സുഖ്റാമും തമ്മിൽ നടത്തിയ സംഭാഷണത്തോടെ ഇന്ത്യയിൽ Read more
മഴക്കളത്തിൽ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യക്ക് ബാറ്റിങ് തകർച്ച Read more
വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് (WCL) 2025 സെമിഫൈനലിൽ പാകിസ്താൻ ചാമ്പ്യൻസിനെതിരെ കളിക്കേണ്ടതില്ലെന്ന് Read more
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 25% അധിക തീരുവ ചുമത്തിയെന്ന പ്രഖ്യാപനത്തിൽ ഇന്ത്യ Read more
ഓവലിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ആൻഡേഴ്സൺ- ടെണ്ടുൽക്കർ ട്രോഫിയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ Read more
വെസ്റ്റ് ഇൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിലും വിജയം നേടി ഓസ്ട്രേലിയ. Read more
ഇന്ത്യാ-പാക് സംഘർഷത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മധ്യസ്ഥതാ വാദം കേന്ദ്രസർക്കാർ പാർലമെന്റിൽ Read more
ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. ബെൻ സ്റ്റോക്സിൻ്റെയും ജോ റൂട്ടിൻ്റെയും സെഞ്ചുറികളുടെ Read more
മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് നാണംകെട്ട റെക്കോർഡ്. 10 വർഷത്തിനിടെ ആദ്യമായി Read more