ചൈനയിലെ ക്വിയാൻജിയാങ് സെഞ്ച്വറി സിറ്റിയിൽ സ്ഥിതി ചെയ്യുന്ന റീജൻ്റ് ഇൻ്റർനാഷണൽ എന്ന പാർപ്പിട സമുച്ചയം ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടമാണ്. 39 നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഈ കെട്ടിടത്തിൽ ആയിരക്കണക്കിന് ഹൈ-എൻഡ് അപ്പാർട്ടുമെൻ്റുകളാണുള്ളത്. 675 അടി ഉയരമുള്ള ഈ കെട്ടിടം ‘S’ ആകൃതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.
ആദ്യം ഒരു ആഡംബര ഹോട്ടലായി നിർമ്മിച്ച ഈ കെട്ടിടം പിന്നീട് വലിയ റെസിഡൻഷ്യൽ അപ്പാർട്ടുമെൻ്റുകളാക്കി മാറ്റി. ഏകദേശം 30,000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ കെട്ടിടത്തിൽ നിലവിൽ 20,000 ത്തോളം ആളുകളാണ് താമസിക്കുന്നത്. താമസക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും കെട്ടിടത്തിനുള്ളിൽ തന്നെ ലഭ്യമാണ്. ഭീമൻ ഫുഡ് കോർട്ട്, നീന്തൽക്കുളങ്ങൾ, പലചരക്ക് കടകൾ, ബാർബർ ഷോപ്പുകൾ, നെയിൽ സലൂണുകൾ, കഫേകൾ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.
‘സെല്ഫ് കണ്ടെയ്ന്ഡ് കമ്യൂണിറ്റി’ എന്നാണ് ഈ കെട്ടിടം അറിയപ്പെടുന്നത്. നിലവിലുള്ള താമസക്കാർക്ക് പുറമേ 10,000 പേർക്ക് കൂടി ഇവിടെ താമസിക്കാൻ സാധിക്കും. ഈ ഭീമാകാരമായ കെട്ടിടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി, എക്സിൽ ഏകദേശം 60,000 കാഴ്ചക്കാരെ നേടിയിട്ടുണ്ട്.
🚨 More than 20,000 people are living in this world's biggest residential building in China. pic.twitter.com/O3nBToayx4
— Indian Tech & Infra (@IndianTechGuide) October 6, 2024
Story Highlights: China’s Regent International in Qianjing Century City is the world’s largest residential building, housing over 20,000 people.