Headlines

Business News

വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ലണ്ടനിൽ

വേൾഡ് മലയാളി കൗൺസിൽ ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ലണ്ടനിൽ

വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ ബിസിനസ് കോൺക്ലേവ് ജൂലൈ 29 മുതൽ ഓഗസ്റ്റ് 1 വരെ ലണ്ടനിൽ നടക്കും. ലണ്ടനിലെ ഡോക്ക്‌ലാൻസിലുള്ള ഹിൽട്ടൺ ഡബിൾ ട്രീയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബിസിനസ് പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. കോൺക്ലേവിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കലും ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ ജെയിംസ് കൂടലും അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോൺക്ലേവിന്റെ ഭാഗമായി ഇൻവസ്റ്റേഴ്സ് മീറ്റ്, മികച്ച സംരംഭകർക്കുള്ള പുരസ്കാര വിതരണം, വിവിധ ചർച്ചകൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. ബിസിനസ്സിലെ പുത്തൻ സാധ്യതകൾ വിശദമായി ചർച്ച ചെയ്യും. ബിസിനസ് രംഗത്തെ പ്രമുഖരായ വ്യക്തിത്വങ്ങളോട് സംവദിക്കാനും അവരോട് കൈകോർത്ത് പ്രവർത്തിക്കാനുമുള്ള അവസരങ്ങളും ഒരുങ്ങും. സംരംഭകന്റെ ബിസിനസ് ചിന്തകളുമായി സമാനസ്വഭാവമുള്ള വ്യക്തിത്വങ്ങളെ കണ്ടെത്താനും സാധ്യതകളൊരുങ്ങും.

ബിസിനസ്സിൽ നിക്ഷേപകരെ കണ്ടെത്താനും അനുയോജ്യമായ ബിസിനസുകളിൽ നിക്ഷേപം നടത്താനും വഴി തെളിയും. നിക്ഷേപത്തിന്റെ അനന്തമായ സാധ്യതകളെക്കുറിച്ച് വിദഗ്ധരോട് സംവദിക്കാനും അവസരമുണ്ടാകും. ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിക്കുന്ന പുരസ്കാര വിതരണ ചടങ്ങും കോൺക്ലേവിന്റെ ഭാഗമായി നടക്കും. ഈ ബിസിനസ് കോൺക്ലേവ് അനന്തസാധ്യതകൾ തുറക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.

More Headlines

തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ജർമ്മനിയിലെ കെയർ ഹോമുകളിൽ നഴ്സുമാർക്ക് അവസരം: നോർക്ക റൂട്ട്സ് സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടത്തുന്നു
അന്നയുടെ മരണം: അന്വേഷണം നടത്താമെന്ന് EY അധികൃതർ മാതാപിതാക്കൾക്ക് ഉറപ്പ് നൽകി
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
കേരളത്തിലെ സ്വർണ്ണ-വെള്ളി വിലകളിൽ നേരിയ ഇടിവ്
സാമ്പത്തിക പ്രതിസന്ധി: സർക്കാർ ട്രഷറി നിയന്ത്രണം ഏർപ്പെടുത്തി, ബിൽ പരിധി 5 ലക്ഷമായി കുറച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
ബ്രെക്സിറ്റ്: ബ്രിട്ടന്റെ സാമ്പത്തിക മേഖലയിൽ ആഘാതം; യൂറോപ്യൻ യൂണിയനുമായുള്ള വ്യാപാരത്തിൽ ഇടിവ്
സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് 120 രൂപ കുറഞ്ഞു

Related posts