ലോക ചെസ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ ഗുകേഷും ചൈനയുടെ ലിറെനും ഏറ്റുമുട്ടുന്നു

Anjana

World Chess Championship 2023

ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന് തിങ്കളാഴ്ച തുടക്കമാകും. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി ഗുകേഷും നിലവിലെ ചാമ്പ്യന്‍ ചൈനയുടെ ഡിങ് ലിറെനും തമ്മിലാണ് ഏറ്റുമുട്ടല്‍. 138 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി രണ്ട് ഏഷ്യന്‍ താരങ്ങളാണ് ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. സിംഗപ്പൂരിലെ റിസോര്‍ട്‌സ് വേള്‍ഡ് സെന്റോസയിലാണ് മത്സരം നടക്കുന്നത്.

വിശ്വനാഥന്‍ ആനന്ദിനു ശേഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ചെസില്‍ ജേതാവായാണ് ചെന്നൈ സ്വദേശിയായ 18കാരന്‍ യോഗ്യത നേടിയത്. അഞ്ചാം റാങ്കുകാരനായ ഗുകേഷാണ് കരുനീക്കം തുടങ്ങുക. ലോക 23ാം റാങ്കുകാരനായ ലിറെന്‍ കഴിഞ്ഞ തവണ റഷ്യയുടെ ഇയാന്‍ നെപോംനിയാഷിയെ തോല്‍പിച്ചാണ് ലോക ജേതാവായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡിസംബര്‍ 12 വരെ നീളുന്ന 14 റൗണ്ടുകളാണ് ചാമ്പ്യന്‍ഷിപ്പിലുള്ളത്. ഏകദേശം 20.80 കോടി രൂപയാണ് സമ്മാനത്തുക. 14 റൗണ്ട് പൂര്‍ത്തിയാവുമ്പോള്‍ ഒരേ പോയിന്റാണെങ്കില്‍ ഡിസംബര്‍ 13ലെ ടൈ ബ്രൈക്കര്‍ ലോക ചാമ്പ്യനെ തീരുമാനിക്കും. ഇരുവരും ഇതുവരെ ഏറ്റുമുട്ടിയപ്പോള്‍ ഗുകേഷിന് ജയിക്കാനായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Story Highlights: World Chess Championship 2023 begins Monday with Indian Grandmaster D Gukesh facing Chinese champion Ding Liren in Singapore.

Leave a Comment