നീറ്റ് പരീക്ഷയെഴുതിയ വിദ്യാര്ത്ഥികളുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മ്മേന്ദ്രപ്രദാന് കൂടിക്കാഴ്ച നടത്തി. വിദ്യാര്ത്ഥികളുടെ ആശങ്ക പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. നീറ്റ് പരീക്ഷാക്രമക്കേടില് ഹര്ജികള് പരിഗണിക്കുന്നത് സുപ്രിംകോടി ഈ മാസം 18ലേക്ക് മാറ്റിയിരിക്കുകയാണ്. സോളിസിറ്റര് ജനറലും അഡീഷണല് സോളിസിറ്റര് ജനറലും അസൗകര്യം അറിയിച്ചതോടെയാണ് അടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.
സിബിഐ സമര്പ്പിച്ച തല്സ്ഥിതി റിപ്പോര്ട്ടില് അന്വേഷണത്തില് വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോദ്യപേപ്പര് ചോര്ച്ച പ്രാദേശിക സംഭവമാണെന്നാണ് സിബിഐയുടെ വിലയിരുത്തല്. ബീഹാര് ചോദ്യപേപ്പര് കേസില് മുഖ്യസൂത്രധാരന് രാകേഷ് രഞ്ജനെ സിബിഐ പട്നയില് വച്ച് അറസ്റ്റ് ചെയ്തു.
പരീക്ഷയുടെ പവിത്രതയ്ക്കേറ്റ കളങ്കം പരിഹരിക്കാനായാല് പുനപരീക്ഷ വേണ്ടെന്ന നിലപാടിലാണ് സുപ്രീംകോടതിയും. പുനഃപരീക്ഷയെ എതിര്ത്ത് കേന്ദ്രസര്ക്കാരും നാഷണല് ടെസ്റ്റിങ് ഏജന്സിയും സത്യവാങ്മൂലം സമര്പ്പിച്ചിരുന്നു. 2024-25ലേക്കുള്ള നീറ്റ് യുജി കൗണ്സിലിംഗ് ഈ മാസം മൂന്നാം വാരത്തോടെ ആരംഭിക്കുമെന്ന് കേന്ദ്രം അറിയിച്ചതും പുനപരീക്ഷ ഒഴിവാക്കാനാണ്.