വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില് ഇന്ത്യൻ ടീമിന് ഇന്ന് നിർണായക മുഹൂർത്തം. ദുബായിൽ നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തിൽ സെമി ഫൈനൽ പ്രതീക്ഷകളുമായി പാകിസ്താനെ നേരിടുകയാണ് ഇന്ത്യ.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഞായറാഴ്ച വൈകുന്നേരം 3:30 മുതലാണ് മത്സരം ആരംഭിക്കുന്നത്. ഇന്ത്യയുടെ രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡിനോട് 58 റൺസിന് പരാജയപ്പെട്ടിരുന്നു ഇന്ത്യ.
ഈ മത്സരത്തിൽ വിജയം നേടി സെമി ഫൈനൽ സാധ്യത നിലനിർത്താൻ ഇന്ത്യ ശ്രമിക്കും. പാകിസ്താനെതിരായ പോരാട്ടം എക്കാലവും പ്രത്യേക ഉത്തേജനം നൽകുന്നതാണ്. ഇരു ടീമുകളും കളത്തിലിറങ്ങുമ്പോൾ ആവേശകരമായ മത്സരമാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: India faces Pakistan in crucial Women’s T20 World Cup match in Dubai