2023 മാർച്ചിൽ നടന്ന ആദ്യ സീസണിൽ മുംബൈ ഇന്ത്യൻസ് കിരീടം ചൂടിയിരുന്നു. ഇത്തവണ വനിതാ പ്രീമിയർ ലീഗിന്റെ മൂന്നാം സീസണിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. വഡോദരയിലെ പുതിയ കൊട്ടാമ്പി സ്റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു ഗുജറാത്ത് ജയന്റ്സിനെതിരെയാണ് ഇന്നത്തെ മത്സരം.
ടോസ് നേടിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരു ഗുജറാത്ത് ജയന്റ്സിനെ ബാറ്റിങ്ങിനയച്ചു. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ഈ സീസണിൽ ഫൈനൽ അടക്കം 22 മത്സരങ്ങളാണ് ഉള്ളത്. മാർച്ച് 15നാണ് ഫൈനൽ മത്സരം.
മുംബൈ ഇന്ത്യൻസ്, യുപി വാരിയേഴ്സ്, ഡൽഹി ക്യാപിറ്റൽസ് എന്നിവയാണ് ലീഗിലെ മറ്റ് ടീമുകൾ. 90 കളിക്കാർ പങ്കെടുക്കുന്ന ഈ ലീഗിൽ 30 പേർ വിദേശ താരങ്ങളാണ്. ഓരോ ടീമിലും 18 പേരുണ്ട്, അതിൽ ആറ് പേർ വിദേശികളാണ്.
ഈ വനിതാ ലീഗിൽ മലയാളി താരം മിന്നുമണിയും പങ്കെടുക്കുന്നുണ്ട്. ഡൽഹി ക്യാപിറ്റൽസിന്റെ ഓൾ റൗണ്ടറാണ് ഈ 25 കാരി. കിരീടം നേടിയ അണ്ടർ 19 ലോകകപ്പ് ടീമിലെ അംഗമായ വി ജെ ജോഷിതയും ഈ ലീഗിൽ കളിക്കുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരുവിനായാണ് ജോഷിത കളിക്കുന്നത്.
Story Highlights: The Women’s Premier League’s third season kicks off with defending champions Royal Challengers Bangalore facing Gujarat Giants.