**തിരുവനന്തപുരം◾:** വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് സമരം ശക്തമാക്കിയിരിക്കുന്നത്. കൈയ്യിൽ കർപ്പൂരം കത്തിച്ചുകൊണ്ട് വൈകാരികമായ പ്രതിഷേധമാണ് ഉദ്യോഗാർത്ഥികൾ നടത്തിയത്.
ഈ മാസം 19-നാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നത്. നിലവിൽ 964 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ 235 നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. പരമാവധി നിയമനം നടത്തണമെന്നും നിയമന നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ഉദ്യോഗാർത്ഥികൾ സമരരംഗത്തുള്ളത്.
പല ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് ഈ രാപ്പകൽ സമരത്തിൽ പങ്കെടുക്കുന്നത്. നേരത്തെ സെക്രട്ടറിയേറ്റിന് മുന്നിലെ നടപ്പാതയിലെ ഇന്റർലോക്കിലൂടെ മുട്ടിലിഴഞ്ഞും ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ആ സമരത്തിനിടയിൽ ചിലർ തലകറങ്ങി വീണിരുന്നു.
Story Highlights: Women CPO candidates intensify their protest in front of the Secretariat as the rank list expiry date nears.