അപൂർവ്വ പ്രസവം: രണ്ട് യൂട്രസിൽ മൂന്ന് കുഞ്ഞുങ്ങൾ

Anjana

uterus didelphys triplets Bangladesh

ബംഗ്ലാദേശിൽ നിന്നുള്ള 20 വയസ്സുകാരിയായ ആരിഫ സുൽത്താനയ്ക്ക് അപൂർവമായ ഒരു പ്രസവാനുഭവമാണ് ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിൽ മാസം തികയാതെ ഒരു ആൺകുഞ്ഞിനെ പ്രസവിച്ച ആരിഫ, ഒരാഴ്ച കഴിഞ്ഞ് കടുത്ത വയറുവേദന മൂലം വീണ്ടും ആശുപത്രിയിൽ എത്തി. പരിശോധനയിൽ അവർ ഗർഭിണിയാണെന്ന് കണ്ടെത്തി. ഇത് പുതിയ ഗർഭമല്ല, മറിച്ച് മുൻപുണ്ടായ കുട്ടിയ്ക്കൊപ്പം ഉണ്ടായ ഗർഭമായിരുന്നു.

ആരിഫയ്ക്ക് യൂട്രസ് ഡിഡിൽഫിസ് എന്ന അപൂർവ അവസ്ഥയായിരുന്നു. സാധാരണ ഗതിയിൽ രണ്ട് ട്യൂബുകളായി രൂപം കൊള്ളുന്ന യൂട്രസ് പിന്നീട് ഒരുമിച്ചു ചേർന്ന് ഒരു വലിയ യൂട്രസായി രൂപാന്തരപ്പെടുകയാണ് ചെയ്യുക. എന്നാൽ ആരിഫയുടെ കേസിൽ ഈ രണ്ട് ട്യൂബുകൾ വേർതിരിഞ്ഞ് നിലനിന്നു. ഇതാണ് രണ്ട് യൂട്രസുണ്ടാകാൻ കാരണമായത്. ഒരു യൂട്രസിലെ ഒരു കുഞ്ഞാണ് മാസം തികയാതെ ജനിച്ചത്. മറ്റേ യൂട്രസിലെ ഇരട്ടക്കുട്ടികളാണ് വയറുവേദനയ്ക്ക് കാരണമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഈ അവസ്ഥ കണ്ടെത്തിയതോടെ ആരിഫയെ പെട്ടെന്ന് സർജറിക്ക് വിധേയമാക്കി ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. ഒരു ആൺകുട്ടിയും പെൺകുട്ടിയുമായിരുന്നു ഗർഭത്തിൽ. ആദ്യത്തെ പ്രസവത്തിലുണ്ടായത് ആൺകുട്ടിയും. ആകെ രണ്ട് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് ജനിച്ചത്. അപൂർവ ജന്മമെങ്കിലും ഈ മൂന്നു കുട്ടികളും സുഖമായിരിക്കുന്നു. ഇഫദ് ഇസ്ലാം നൂർ, മുഹമ്മദ് ഹുസൈഫ, ജന്നത്തുൾ മാവ ഖദീജ എന്നിങ്ങനെയാണ് കുഞ്ഞുങ്ങളുടെ പേരുകൾ.

Story Highlights: Woman with rare uterus didelphys condition gives birth to triplets in Bangladesh

Leave a Comment