തിരുവനന്തപുരത്ത് കടന്നൽ കുത്തേറ്റ വീട്ടമ്മ മരിച്ചു; തൊഴിലുറപ്പ് ജോലിക്കിടെ ഉണ്ടായ ആക്രമണം

Anjana

Wasp attack Thiruvananthapuram MGNREGA

തിരുവനന്തപുരത്തെ അരുവിക്കര മുളയറ സ്വദേശിയായ സുശീല എന്ന വീട്ടമ്മ കടന്നൽ കുത്തേറ്റ് മരണമടഞ്ഞു. തൊഴിലുറപ്പ് ജോലിക്കിടെയാണ് സുശീലയ്ക്ക് ഗുരുതരമായി പരുക്കേറ്റത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സുശീല. ഇന്നലെ വൈകുന്നേരത്തോടെയാണ് 62 വയസ്സുള്ള സുശീല മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ തിങ്കളാഴ്ച അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഭഗവതിപുരം വാർഡിൽ തൊഴിലുറപ്പ് ജോലിക്കിടെയാണ് സുശീല ഉൾപ്പെടെ ഇരുപതോളം തൊഴിലാളികൾക്ക് നേരെ കടന്നൽ ആക്രമണമുണ്ടായത്. കാട് വെട്ടിത്തെളിക്കുന്നതിനിടെ കടന്നൽക്കൂട്ടം ഇളകി തൊഴിലാളികളെ കുത്തുകയായിരുന്നു. ഇതിൽ 10 പേർ മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർ വെള്ളനാട് ആശുപത്രിയിലും ചികിത്സ തേടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഗുരുതരമായി പരുക്കേറ്റ സുശീലയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്ററിലായിരുന്നു സുശീലയുടെ അവസാന ദിനങ്ങൾ. ഗുരുതരമായി പരുക്കേറ്റ മറ്റൊരു വീട്ടമ്മയായ രഘുവതി ഇപ്പോഴും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പരുക്ക് ഭേദമായതിനെ തുടർന്ന് മറ്റുള്ളവർ ആശുപത്രി വിട്ട് വീടുകളിലെത്തി.

Story Highlights: Woman dies after wasp attack during MGNREGA work in Thiruvananthapuram

Leave a Comment