കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിൽ കുട്ടിയാനയെ മയക്കുവെടി വച്ച് പിടികൂടി. ഡോ. അജീഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ മയക്കുവെടി വച്ചത്. പരിക്കേറ്റ കുട്ടിയാനയ്ക്ക് വിദഗ്ധ ചികിത്സ നൽകുമെന്ന് വനംവകുപ്പ് അറിയിച്ചു. രാവിലെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ പാഞ്ഞടുത്ത കുട്ടിയാന അക്രമാസക്തനായി.
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മയക്കുവെടിയേറ്റ ശേഷം കുട്ടിയാന പാഞ്ഞടുത്തു. ആനയെ കാട്ടിലേക്ക് തുരത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് ആനയെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു.
റോഡിൽ നിന്ന് തുരത്തിയെങ്കിലും ആന തൊട്ടടുത്ത റബർ തോട്ടത്തിൽ നിലയുറപ്പിച്ചു. കരിക്കോട്ടക്കരിയിൽ ജനവാസ മേഖലയിലേക്ക് കുട്ടിയാന ഇറങ്ങിയത് ഏറെ ആശങ്ക സൃഷ്ടിച്ചിരുന്നു.
Story Highlights: A wild elephant was tranquilized in Karikottakari, Kannur after it strayed into a residential area.