കേന്ദ്ര ബജറ്റ്: മധ്യവർഗത്തിന്റെ പ്രതിഷേധം ശക്തമാകുന്നു

India budget middle class

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ മോദി സർക്കാരിനെതിരെ രാജ്യത്തെ മധ്യവർഗം കടുത്ത രോഷത്തിലാണ്. മൂന്നാമതും മോദി സർക്കാരിനെ അധികാരത്തിലേറ്റുന്നതിൽ നിർണായക പങ്ക് വഹിച്ച അവർക്ക് ആദ്യ ബജറ്റിൽ തന്നെ വൻ തിരിച്ചടിയും സാമ്പത്തിക ബാധ്യതയുമാണ് ഉണ്ടായത്. ബിഹാറിനെയും ആന്ധ്രയെയും പരിഗണിച്ച ബജറ്റിൽ മധ്യവർഗ കുടുംബങ്ങൾക്ക് വലിയ ആഘാതമാണ് ഉണ്ടായിരിക്കുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ആദായ നികുതിയിൽ പോലും മധ്യവർഗ കുടുംബങ്ങൾക്ക് ആശ്വാസകരമാകുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായില്ല. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി 12. 5 ശതമാനമാക്കിയതും ഇൻഡെക്സേഷൻ ക്ലോസ് ഒഴിവാക്കിയതും സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്.

ഇതോടെ ദീർഘകാല ഉടമസ്ഥതയിലുള്ള വസ്തു, വീട് എന്നിവ വിൽക്കുമ്പോൾ ഉടമ ലക്ഷക്കണക്കിന് രൂപ നികുതി കേന്ദ്രസർക്കാരിന് നൽകണം. സാധാരണക്കാരൻ വാങ്ങുന്ന എല്ലാ സാധനങ്ങൾക്കും ജിഎസ്ടി നൽകുന്നുണ്ട്. ആശുപത്രി ചികിത്സയ്ക്കും മരുന്നുകൾക്കും വിദ്യാഭ്യാസത്തിനും നികുതി അടക്കുന്നു.

ഇതിനെല്ലാം പുറമെ വാർഷിക വരുമാനത്തിൽ നിന്ന് വലിയൊരു തുക കൂടി കേന്ദ്രസർക്കാർ പിരിച്ചെടുക്കുന്നു. രാജ്യത്ത് 31% ജനങ്ങളും മധ്യവർഗമെന്നാണ് കരുതപ്പെടുന്നത്. 2014 ലും 2019 ലും ഈ കുടുംബങ്ങളുടെ പിന്തുണ ബിജെപിക്കാണ് ലഭിച്ചതെങ്കിലും ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് ശതമാനം വോട്ട് നഷ്ടമായി.

  വഖഫ് ബില്ലിനെതിരെ മുസ്ലിം ലീഗ്; കേന്ദ്രത്തിന് ഗൂഢലക്ഷ്യമെന്ന് ആരോപണം

സർക്കാരിനെതിരെ ഇടത്തരക്കാരിലുണ്ടായിരിക്കുന്ന വിരുദ്ധ വികാരം ശക്തിപ്പെട്ടാൽ വരുന്ന തിരഞ്ഞെടുപ്പുകളിൽ അതിൻ്റെ പ്രതിഫലനം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Related Posts
തമിഴ്നാട് ബിജെപി അധ്യക്ഷനായി നൈനാർ നാഗേന്ദ്രൻ
Nainar Nagendran

തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് നൈനാർ നാഗേന്ദ്രനെ നാമനിർദ്ദേശം ചെയ്തു. കെ. അണ്ണാമലൈക്കൊപ്പം Read more

വഖഫ് നിയമഭേദഗതി: ദേശീയ പ്രചാരണത്തിന് ബിജെപി ഒരുങ്ങുന്നു
Waqf Amendment

വഖഫ് നിയമ ഭേദഗതിയെക്കുറിച്ച് ദേശീയ തലത്തിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുമെന്ന് ബിജെപി. ഈ Read more

അമിത് ഷായുടെ സന്ദർശനം സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കാനുള്ളതല്ല: കെ. അണ്ണാമലൈ
Amit Shah Chennai Visit

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം തീരുമാനിക്കുന്നതിനല്ല അമിത് ഷാ ചെന്നൈയിൽ എത്തിയതെന്ന് കെ. Read more

സുരേഷ് ഗോപിക്കെതിരെ രൂക്ഷവിമർശനവുമായി കെ. മുരളീധരൻ
K. Muraleedharan

കെ. മുരളീധരൻ സുരേഷ് ഗോപിയെ വിമർശിച്ചു. മാധ്യമ സ്തുതി രാഷ്ട്രീയക്കാരന് ചേർന്നതല്ലെന്ന് മുരളീധരൻ Read more

മുനമ്പം വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി
Munambam issue

മുനമ്പം വിഷയത്തിൽ ബിജെപിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രിസ്ത്യൻ വിഭാഗത്തെ Read more

കേരളത്തിന് രാഷ്ട്രീയ മാറ്റം അനിവാര്യമെന്ന് രാജീവ് ചന്ദ്രശേഖർ
Kerala political change

കേരളത്തിലെ രാഷ്ട്രീയത്തിൽ മാറ്റം ആവശ്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രീണന Read more

തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ബിജെപി ഒരുങ്ങുന്നു
Kerala local body elections

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾക്കായി ബിജെപി തയ്യാറെടുപ്പുകൾ ആരംഭിച്ചു. അഞ്ചു മേഖലകളായി Read more

ഓർഗനൈസർ ലേഖന വിവാദം: രാജീവ് ചന്ദ്രശേഖർ വിശദീകരണവുമായി രംഗത്ത്
Rajeev Chandrasekhar

ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ വന്ന ക്രൈസ്തവ വിരുദ്ധ ലേഖനത്തെ ചൊല്ലിയുള്ള വിവാദത്തിൽ ബിജെപി Read more