തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രി: 37 വയസ്സുകാരി പെയ്തോങ്തൻ ഷിനാവത്രയുടെ രാഷ്ട്രീയ യാത്ര

Anjana

Paetongtarn Shinawatra Thailand Prime Minister

തായ്‌ലൻ്റിൻ്റെ പുതിയ പ്രധാനമന്ത്രിയായി 37 വയസ്സുകാരിയായ പെയ്തോങ്തൻ ഷിനാവത്ര തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകളായ പെയ്തോങ്തൻ, രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞയാളാണ്. യുകെയിൽ ഹോട്ടൽ മാനേജ്മെൻ്റ് പഠനം പൂർത്തിയാക്കിയ ശേഷം അച്ഛൻ്റെ ഹോട്ടൽ ഗ്രൂപ്പിനെ നയിച്ച അവർ, സ്വയം ഒരു മുതലാളിത്ത വാദിയായും ഉദാര സാമൂഹ്യ നിലപാട് ഉയ‍ർത്തിപ്പിടിക്കുന്നയാളായുമാണ് വിശേഷിപ്പിക്കുന്നത്.

കഴിഞ്ഞ വ‍ർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ പെയ്തോങ്തൻ്റെ ഫ്യൂ തായ് പാർട്ടി രണ്ടാമതായിരുന്നു. എന്നാൽ അച്ഛൻ്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലൂടെയാണ് സഖ്യകക്ഷി സ‍ർക്കാരിൻ്റെ രൂപീകരണത്തിലേക്ക് വഴിതുറന്നത്. ഇത് ജനത്തിൻ്റെ ആഗ്രഹത്തിന് വിപരീതമായി വീണ്ടും ഷിനാവത്ര കുടുംബാംഗം അധികാരത്തിലേറിയതായി വിമർശനം ഉയർന്നിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യത്ത് പ്രധാനമന്ത്രി പദത്തിലെത്തുന്ന ഷിനാവത്ര കുടുംബത്തിലെ മൂന്നാമത്തെയാളാണ് പെയ്തോങ്തൻ. മുൻപ് തക്‌സിൻ ഷിനാവത്രയും അദ്ദേഹത്തിൻ്റെ സഹോദരി യിങ്ലകയും ഈ പദവിയിലെത്തിയിരുന്നു. എന്നാൽ സൈന്യം ഇരുവരെയും അധികാരത്തിൽ നിന്ന് പുറത്താക്കി. ഇപ്പോൾ പെയ്തോങ്തൻ്റെ രാഷ്ട്രീയ നിലനിൽപ്പ് അച്ഛനായ തക്‌സിന് വലിയ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ്. 1932 ന് ശേഷം നിരവധി രാഷ്ട്രീയ അട്ടിമറികൾക്ക് സാക്ഷിയായ തായ്‌ലൻ്റിൽ ഈ 37 കാരി എങ്ങനെ പ്രവർത്തിക്കുമെന്നത് ഉറ്റുനോക്കപ്പെടുന്നു.

Story Highlights: Paetongtarn Shinawatra, 37, becomes Thailand’s youngest Prime Minister, continuing her family’s political legacy

Leave a Comment