ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം; മരിനെ ലെ പെന്നിൻ്റെ ഉയർച്ച

ഫ്രാൻസിലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷത്തിന് മുൻതൂക്കം പ്രവചിക്കുന്നു എക്സിറ്റ് പോളുകൾ. മരിനെ ലെ പെൻ നയിക്കുന്ന നാഷണൽ റാലിക്ക് 34 ശതമാനം വോട്ടാണ് പ്രവചിക്കുന്നത്. ഇടതുപക്ഷ സഖ്യമായ ന്യൂ പോപുലർ ഫ്രണ്ട് 29 ശതമാനവും, പ്രസിഡൻ്റ് ഇമ്മാനുവേൽ മാക്രോണിൻ്റെ പാർട്ടി 22 ശതമാനവും നേടുമെന്നാണ് കണക്ക്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ജൂലൈ ഏഴിന് രണ്ടാം റൗണ്ട് നടക്കും. മരിനെ ലെ പെൻ 1986-ലാണ് രാഷ്ട്രീയത്തിലെത്തിയത്. അച്ഛൻ ജീൻ-മേരി ലെ പെൻ സ്ഥാപിച്ച നാഷണൽ ഫ്രണ്ട് പാർട്ടിയുടെ പേര് നാഷണൽ റാലി എന്നാക്കി മാറ്റി.

2015-ൽ അച്ഛനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ രണ്ടുതവണ രണ്ടാം സ്ഥാനത്തെത്തി. അഭയാർത്ഥി കുടിയേറ്റത്തിനും മുസ്ലിം സ്ത്രീകളുടെ ഹിജാബ് ധാരണത്തിനും എതിരാണ് നാഷണൽ റാലി.

നാറ്റോയിൽ നിന്ന് പിന്മാറണമെന്നും അവർ ആവശ്യപ്പെടുന്നു. വിവിധ വിവാദങ്ങളിലും നിയമപോരാട്ടങ്ങളിലും മരിനെ ലെ പെൻ ഉൾപ്പെട്ടിട്ടുണ്ട്.

Related Posts