വാട്സ്ആപ്പിൽ നമ്പർ സേവ് ചെയ്യാതെ മെസേജ് അയക്കാം; പുതിയ ഫീച്ചറുമായി മെറ്റ

Anjana

WhatsApp username feature

വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് സന്തോഷ വാർത്തയുമായി മെറ്റ എത്തിയിരിക്കുകയാണ്. ഇനി മുതൽ ഫോൺ നമ്പറുകൾ സേവ് ചെയ്യാതെ തന്നെ വാട്സ്ആപ്പിൽ സന്ദേശങ്ങൾ കൈമാറാൻ കഴിയും. പകരം യൂസർ നെയിം ഉപയോഗിച്ച് ആശയവിനിമയം നടത്താനുള്ള സൗകര്യമാണ് മെറ്റ ഒരുക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കുന്നത്. വരും മാസങ്ങളിൽ തന്നെ എല്ലാ വാട്സ്ആപ്പ് ഉപയോക്താക്കൾക്കും ഈ സൗകര്യം ലഭ്യമാകും.

പുതിയ അപ്ഡേറ്റ് വരുന്നതോടെ മൂന്ന് രീതിയിൽ വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയും. നിലവിലെ രീതിയിൽ ഫോൺ നമ്പറുകൾ ഉപയോഗിച്ച് തുടരാം. രണ്ടാമത്തെ രീതിയിൽ, നിലവിലുള്ള അക്കൗണ്ടുകളിൽ പുതിയ യൂസർനെയിം സൃഷ്ടിച്ച് ഫോൺ നമ്പർ മറച്ചുവെച്ച് ആശയവിനിമയം നടത്താം. മൂന്നാമത്തെ രീതിയിൽ, യൂസർനെയിമിനൊപ്പം നാലക്ക പിൻ നമ്പർ കൂടി ചേർക്കാം. ഈ പിൻ നമ്പർ അറിയുന്നവർക്ക് മാത്രമേ സന്ദേശം അയക്കാൻ കഴിയൂ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

15 വർഷമായി നിലനിന്നിരുന്ന ഒരു പ്രധാന പോരായ്മയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉണ്ടെങ്കിലും, പെട്ടെന്നുള്ള ആശയവിനിമയത്തിനും രേഖകളും ചിത്രങ്ങളും കൈമാറ്റം ചെയ്യാനും വാട്സ്ആപ്പ് തന്നെയാണ് മിക്കവരും ആദ്യം തിരഞ്ഞെടുക്കുന്നത്. എന്നാൽ നമ്പർ സേവ് ചെയ്യേണ്ടി വരുന്നത് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണാൻ ഇത്രയും കാലം വേണ്ടി വന്നെങ്കിലും, ഇപ്പോൾ മെറ്റ അത് സാധ്യമാക്കിയിരിക്കുകയാണ്.

Story Highlights: WhatsApp introduces username feature for messaging without saving phone numbers

Leave a Comment