വാട്സാപ്പ് ഉപയോക്താക്കൾക്ക് പുതിയൊരു സന്ദേശ വിവർത്തന സവിശേഷത പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കി തുടങ്ങിയിരിക്കുന്നു. മനസ്സിലാകാത്ത ഭാഷയിലുള്ള സന്ദേശങ്ങൾ സ്വന്തം ഭാഷയിലേക്ക് മാറ്റാൻ ഈ ഫീച്ചർ സഹായിക്കും. ഇതര ഭാഷാ സന്ദേശങ്ങൾ ആശയവിനിമയത്തിന് തടസ്സമാകുന്ന പ്രശ്നത്തിന് പരിഹാരമായാണ് വാട്സാപ്പ് ഈ സംവിധാനം ഒരുക്കുന്നത്. പുതിയ ബീറ്റ പതിപ്പിലാണ് ഈ സവിശേഷത പരീക്ഷിക്കുന്നത്.
വാട്സാപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് ഈ പുതിയ സന്ദേശ വിവർത്തന സവിശേഷത പരീക്ഷിച്ചുതുടങ്ങിയിരിക്കുന്നത്. മെസ്സേജുകളുടെ തടസ്സമില്ലാത്തതും യാന്ത്രികവുമായ ഓൺ-ഡിവൈസ് വിവർത്തനം പ്രാപ്തമാക്കുന്ന ഒരു പുതിയ ക്രമീകരണ ഓപ്ഷൻ ഒരു ഫീച്ചർ ട്രാക്കർ കണ്ടെത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് 2.25.12.25-ലെ വാട്ട്സ്ആപ്പ് ബീറ്റയിലേക്ക് അപ്ഡേറ്റ് ചെയ്ത ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ പുതിയ ഫീച്ചർ ലഭ്യമാണ്.
സ്മാർട്ട്ഫോണിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ വാട്സാപ്പ് ഉപയോക്താക്കൾക്ക് ഭാഷാ പായ്ക്കുകൾ ഡൗൺലോഡ് ചെയ്യേണ്ടിവരും. ചാറ്റ് ലോക്ക് സെറ്റിങ്സിന് കീഴിലാണ് ഈ ഫീച്ചറിന്റെ ടോഗിൾ സ്വിച്ച് കാണുന്നത്. വാട്സാപ്പ് ചാനലുകളിലും ഈ ഫീച്ചർ ലഭ്യമാകും.
പരീക്ഷണാടിസ്ഥാനത്തിൽ സ്പാനിഷ്, അറബിക്, പോർച്ചുഗീസ് (ബ്രസീൽ), ഹിന്ദി, റഷ്യൻ തുടങ്ങിയ ഭാഷകളാണ് ട്രാൻസലേറ്റ് ഓപ്ഷനുകളിൽ ലഭ്യമായിട്ടുള്ളത്. മലയാളം ഉൾപ്പെടെ കൂടുതൽ ഭാഷകളിലേക്കുള്ള വിവർത്തനം ഭാവിയിൽ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. മനസിലാകാത്ത ഭാഷയിൽ മെസ്സേജ് വരുമ്പോഴുള്ള സമ്മർദ്ദം ഒഴിവാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും.
Story Highlights: WhatsApp is testing a new message translation feature that will automatically translate messages into the user’s preferred language.