വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് ഇത്തവണ അവതരിപ്പിക്കുന്നത്. സ്പാം മെസേജുകള് ബ്ലോക്ക് ചെയ്യാനുള്ള സംവിധാനത്തിന് പിന്നാലെയാണ് ഈ പുതിയ അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ സ്വകാര്യമാക്കാൻ ഈ ഫീച്ചർ സഹായിക്കുമെന്ന് വാബീറ്റ്ഇന്ഫോ റിപ്പോര്ട്ട് ചെയ്തു.
ചാറ്റ് തീം ഫീച്ചര് ആദ്യം ബീറ്റ വേര്ഷനിലാണ് പരീക്ഷിക്കുന്നത്. ഇത് ഉപയോഗിക്കാൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ആൻഡ്രോയിഡ് 2.24.21.34 വാട്സ്ആപ്പ് ബീറ്റ ഇൻസ്റ്റാൾ ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ട ബീറ്റ ടെസ്റ്റര്മാര്ക്ക് മാത്രമേ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാകൂ. ഇവരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഫീച്ചര് വിപുലമായി അവതരിപ്പിക്കുക.
റിയല്-ടൈം വോയ്സ് മോഡിലൂടെ മെറ്റ എഐയുമായി സംസാരിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സംവിധാനവും വാട്സ്ആപ്പ് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളിലെ പശ്ചാത്തലവും അനാവശ്യ ഭാഗങ്ങളും ഒഴിവാക്കാൻ ഇതിലൂടെ സാധിക്കും. ഒരു ചിത്രം കൊടുത്താൽ അതെന്താണെന്ന് മെറ്റ വിശദീകരിക്കുന്ന ഫീച്ചറും ഒരുങ്ങുന്നുണ്ട്. സ്പാം മെസേജുകള് തടയാനുള്ള സംവിധാനവും ബീറ്റ ടെസ്റ്റര്മാര്ക്ക് ലഭിക്കും.
Story Highlights: WhatsApp introduces new chat themes and spam blocking features in beta version