വാട്സ്ആപ്പ് സ്വകാര്യതാ നയം: മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷന് കമ്മീഷന്

നിവ ലേഖകൻ

WhatsApp privacy policy fine

വാട്സ്ആപ്പിന്റെ 2021 ലെ സ്വകാര്യതാ നയ പരിഷ്കരണവുമായി ബന്ധപ്പെട്ട് കൃത്രിമത്വം കാട്ടിയെന്ന് ആരോപിച്ച് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ മെറ്റയ്ക്ക് 213 കോടി രൂപ പിഴ ചുമത്തി. ഡിജിറ്റൽ വിപണിയിലെ കുത്തക നിലനിർത്താനുള്ള നിയമവിരുദ്ധ ശ്രമങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും മത്സരവിരുദ്ധ നടപടികളിൽ നിന്നൊഴിവാകാനും മെറ്റക്ക് നിർദേശം നൽകി. കോംപറ്റീഷന് ആക്ടിന് വിരുദ്ധമാണ് വാട്സ്ആപ്പ് നടപടിയെന്ന് വിലയിരുത്തിയാണ് കമ്മീഷന്റെ തീരുമാനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2021 ൽ വാട്സ്ആപ്പ് സ്വകാര്യതാനയം പുതുക്കിയിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ള് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയുമായി പങ്കുവയ്ക്കുന്നതിനായിരുന്നു ഇത്. ഈ നയം അംഗീകരിക്കാത്ത ഉപയോക്താക്കൾക്ക് വാട്സ്ആപ്പ് സേവനം ലഭ്യമാക്കില്ലെന്നും കമ്പനി നിലപാടെടുത്തു. എന്നാൽ, പുതുക്കിയ സ്വകാര്യതാനയം നടപ്പാക്കുന്നത് എതിർപ്പിനെ തുടർന്ന് വാട്സ്ആപ്പ് താത്ക്കാലികമായി മരവിപ്പിച്ചു.

2029 വരെ ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങൾ മെറ്റയുടെ മറ്റു സ്ഥാപനങ്ങളുമായി പങ്കുവയ്ക്കരുതെന്ന് കോംപറ്റീഷന് കമ്മീഷന് ഓഫ് ഇന്ത്യ വ്യക്തമാക്കി. പരസ്യ ഇതരാവശ്യങ്ങൾക്കായി വിവരങ്ങൾ പങ്കുവച്ചിട്ടുണ്ടെങ്കിൽ അത് വ്യക്തമാക്കി വിശദീകരണം നൽകണമെന്നും കമ്മീഷന് നിർദേശിച്ചു.

  എൽഐസി പ്രീമിയം ഇനി വാട്സ്ആപ്പിലൂടെ; എങ്ങനെ ഉപയോഗിക്കാം?

Story Highlights: Competition Commission of India fines Meta 213 crore rupees for WhatsApp privacy policy changes, orders to stop anti-competitive practices.

Related Posts
എൽഐസി പ്രീമിയം ഇനി വാട്സ്ആപ്പിലൂടെ; എങ്ങനെ ഉപയോഗിക്കാം?
LIC premium payment

എൽഐസി ഉപഭോക്താക്കൾക്ക് ഇനി വാട്സ്ആപ്പ് വഴി പ്രീമിയം അടയ്ക്കാം. ഇതിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ Read more

വാട്സ്ആപ്പിൽ പുതിയ ഫീച്ചറുകൾ; സന്ദേശങ്ങൾ ചുരുക്കി വായിക്കാം, എഐ വാൾപേപ്പറുകളും
whatsapp new features

വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇതിൽ പ്രധാനപ്പെട്ട ഒന്ന്, ദൈർഘ്യമേറിയ സന്ദേശങ്ങൾ ചുരുക്കി Read more

  എൽഐസി പ്രീമിയം ഇനി വാട്സ്ആപ്പിലൂടെ; എങ്ങനെ ഉപയോഗിക്കാം?
മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ ലൈംഗിക ചുവയോടെ കുട്ടികളോട് സംസാരിക്കുന്നതായി പരാതി
Meta AI Chatbot

മെറ്റയുടെ എഐ ചാറ്റ്ബോട്ടുകൾ കുട്ടികളോട് ലൈംഗിക ചുവയോടെ സംസാരിക്കുന്നതായി പരാതി ഉയർന്നു. സെലിബ്രിറ്റികളുടെ Read more

മെറ്റയുടെ പുതിയ റീൽസ് എഡിറ്റിംഗ് ആപ്പ് ‘എഡിറ്റ്സ്’
Reels editing app

മെറ്റ പുതിയ റീൽസ് എഡിറ്റിംഗ് ആപ്പ് പുറത്തിറക്കി. ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമായ 'എഡിറ്റ്സ്', Read more

ആപ്പിളിനും മെറ്റയ്ക്കും കോടികളുടെ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ
EU digital competition fines

ഡിജിറ്റൽ മത്സര നിയമങ്ങൾ ലംഘിച്ചതിന് ആപ്പിളിനും മെറ്റയ്ക്കും യൂറോപ്യൻ യൂണിയൻ കോടിക്കണക്കിന് യൂറോ Read more

വാട്സാപ്പിൽ പുതിയ ട്രാൻസലേഷൻ ഫീച്ചർ
WhatsApp translation feature

മനസിലാകാത്ത ഭാഷയിലുള്ള സന്ദേശങ്ങൾ സ്വന്തം ഭാഷയിലേക്ക് മാറ്റാൻ വാട്സാപ്പ് പുതിയ ട്രാൻസലേഷൻ ഫീച്ചർ Read more

വാട്ട്സ്ആപ്പിൽ പുതിയ ഫീച്ചർ: മെസ്സേജുകൾ ഇനി ഇഷ്ടഭാഷയിൽ വായിക്കാം
WhatsApp message translation

മെസ്സേജുകൾ ഇഷ്ടഭാഷയിലേക്ക് ട്രാൻസലേറ്റ് ചെയ്യാനുള്ള പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് പരീക്ഷിക്കുന്നു. ആൻഡ്രോയിഡ് ബീറ്റ Read more

  എൽഐസി പ്രീമിയം ഇനി വാട്സ്ആപ്പിലൂടെ; എങ്ങനെ ഉപയോഗിക്കാം?
മെറ്റയ്ക്ക് തിരിച്ചടി; ഇൻസ്റ്റഗ്രാം, വാട്ട്സ്ആപ്പ് ഏറ്റെടുക്കലിൽ വിചാരണ നേരിടും
Meta antitrust case

ഇൻസ്റ്റഗ്രാമും വാട്ട്സ്ആപ്പും ഏറ്റെടുത്തതിലൂടെ മെറ്റ മത്സരം ഇല്ലാതാക്കിയെന്നാണ് യുഎസ് സർക്കാരിന്റെ ആരോപണം. വിപണിയിലെ Read more

മെറ്റയുടെ പുതിയ എഐ മോഡലുകൾ ലാമ 4 സ്കൗട്ടും ലാമ 4 മാവെറിക്കും വിപണിയിൽ
Llama 4 AI Models

മെറ്റയുടെ പുതിയ എഐ മോഡലുകളായ ലാമ 4 സ്കൗട്ടും ലാമ 4 മാവെറിക്കും Read more

വാട്ട്സ്ആപ്പ് പുതിയ സുരക്ഷാ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു
WhatsApp privacy updates

ഉപഭോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി വാട്ട്സ്ആപ്പ് പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചു. ചിത്രങ്ങളും വീഡിയോകളും ഓട്ടോമാറ്റിക്കായി Read more

Leave a Comment