വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് വീണ്ടും സന്തോഷ വാർത്ത. വീഡിയോ കോളുകളിൽ രണ്ട് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്സ്ആപ്പ്. വീഡിയോ കോളുകളുടെ ക്ലാരിറ്റി കൂട്ടുന്നതിനായി ക്യാമറ ഫിൽട്ടറുകളും ആകർഷകമായ ബാക്ക്ഗ്രൗണ്ടുകളുമാണ് പുതുതായി അവതരിപ്പിക്കുന്നത്. വ്യക്തിഗത കോളുകളിലും ഗ്രൂപ്പ് കോളുകളിലും ഈ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയും.
വീഡിയോ കോളുകളിൽ ഫിൽട്ടറുകൾ ഉപയോഗിക്കാനും ബാക്ക്ഗ്രൗണ്ട് എഡിറ്റ് ചെയ്ത് മാറ്റാനും സാധിക്കും. ബ്ലർ, ലിവിംഗ് റൂം, ഓഫീസ്, കഫേ, പെബിൾസ്, ഫൂഡി, സ്മൂഷ്, ബീച്ച്, സൺസെറ്റ്, സെലിബ്രേഷൻ, ഫോറസ്റ്റ് തുടങ്ങിയ ബാക്ക്ഗ്രൗണ്ടുകൾ ലഭ്യമാകും. ബ്ലാക്ക് ആൻഡ് വൈറ്റ്, വാം, കൂൾ, പ്രിസം ലൈറ്റ്, ലൈറ്റ് ലീക്ക്, ഡ്രീമി, ഫിഷ്ഐ, വിന്റേജ് ടിവി, ഫ്രോസ്റ്റഡ് ഗ്ലാസ് തുടങ്ങിയ ഫിൽട്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ബ്രൈറ്റ്നസ് കൂട്ടാനുള്ള ടച്ച് അപ്, ലോ ലൈറ്റ് എന്നീ ഓപ്ഷനുകളും ലഭ്യമാകും. ഇഫക്ടുകൾ സ്ക്രീനിന്റെ വലതുവശത്തുനിന്ന് തിരഞ്ഞെടുക്കാം. വരും ആഴ്ചകളിൽ ഈ ഫിൽട്ടറുകളും ബാക്ക്ഗ്രൗണ്ടുകളും ഉപയോക്താക്കൾക്ക് ലഭ്യമാകും. ഓരോ ദിവസവും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാൻ വാട്സ്ആപ്പ് ശ്രമിക്കുന്നുണ്ട്.
Story Highlights: WhatsApp introduces new video call features with filters and backgrounds