വാട്സാപ്പിലെ വോയ്സ് മെസേജ് സംവിധാനം കുത്തിയിരുന്ന് ടൈപ്പ് ചെയ്യാൻ മടിയുള്ളവരുടെ ഏറ്റവും ഇഷ്ട്ടപെട്ട ഫീച്ചറാണ്. എന്നാൽ, ചുറ്റും ആളുകളുള്ളപ്പോൾ വോയ്സ് മെസേജ് കേൾക്കാൻ പ്രയാസമുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി വാട്സാപ്പ് പുതിയൊരു സംവിധാനം കൊണ്ടുവരികയാണ്. അയക്കുന്ന വോയ്സ്നോട്ട് സ്വീകർത്താവിന് ടെക്സ്റ്റായി വായിക്കാനാകും. ശബ്ദസന്ദേശത്തെ അക്ഷരത്തിലേക്ക് മാറ്റുന്ന ട്രാൻസ്ക്രൈബ് സംവിധാനമാണിത്. ആഴ്ചകൾക്കുള്ളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ അപ്ഡേറ്റ് ലഭ്യമാകും.
വോയ്സ് നോട്ടിനെ ട്രാൻസ്ക്രൈബ് ചെയ്യുന്ന സൗകര്യം ഒരു ഓപ്ഷനായിട്ടാണ് ലഭിക്കുക. ഇത് മാനുവലായി എനേബിൾ ചെയ്യാൻ വാട്സാപ്പ് സെറ്റിങ്സിലെ ചാറ്റ് ഓപ്ഷനിൽ പോയി വോയ്സ് മെസേജ് ട്രാൻസ്ക്രിപ്റ്റ് എനേബിൾ ചെയ്യണം. നിലവിൽ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണ് ട്രാൻസ്ക്രൈബ് ലഭിക്കുന്നത്. മറ്റ് ഭാഷകളിൽ എന്ന് ലഭിക്കുമെന്ന് വ്യക്തമല്ല.
നിലവിൽ ബീറ്റാ വേർഷനിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. ഫോണിൽ മാത്രമേ ഇത് ലഭിക്കൂ, വാട്സാപ്പ് വെബിൽ ലഭ്യമല്ല. സ്വകാര്യതയുടെ കാരണത്താൽ ട്രാൻസ്ക്രൈബ് ചെയ്ത സന്ദേശങ്ങൾ മറ്റൊരാൾക്ക് ഷെയർ ചെയ്യാനാവില്ല. മെസേജുകൾ പോലെ തന്നെ വോയ്സ്നോട്ടുകളും എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആയിരിക്കും. ഈ പുതിയ അപ്ഡേറ്റ് വാട്സാപ്പിനെ കൂടുതൽ ഉപഭോക്തൃ സൗഹൃദമാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Story Highlights: WhatsApp introduces voice message transcription feature for enhanced user privacy and convenience