നിർമല സീതാരാമൻ ചരിത്രം കുറിക്കുമ്പോൾ: വനിതകൾക്കായി എന്തൊക്കെ പ്രതീക്ഷിക്കാം?

Anjana

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തിലൂടെ നിർമല സീതാരാമൻ ചരിത്രം കുറിക്കുകയാണ്. തുടർച്ചയായി ഏഴ് കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ ധനമന്ത്രിയായി അവർ മാറും. 1959 മുതൽ 64 വരെ അഞ്ചു പൂർണ ബജറ്റുകളും ഒരു ഇടക്കാല ബജറ്റും അവതരിപ്പിച്ച മൊറാർജി ദേശായിയുടെ റെക്കോർഡാണ് ഇതിലൂടെ തിരുത്തപ്പെടുന്നത്.

വനിത സംവരണ ബിൽ പാസാക്കിയതിനു ശേഷമുള്ള സർക്കാരിന്റെ പൂർണ ബജറ്റിൽ വനിതകൾക്ക് എന്ത് ലഭിക്കും എന്നതാണ് പ്രധാന ചോദ്യം. വനിതകളുടെ വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പാക്കുന്നതിന് പ്രാധാന്യം നൽകേണ്ടതുണ്ട്. എന്നാൽ മുൻകാല അനുഭവങ്ങൾ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചതായി വിമർശനമുണ്ട്. ഉത്തരേന്ത്യയിൽ വനിതാ വോട്ടർമാർ കൂട്ടത്തോടെ പാർട്ടിയിൽ നിന്നകന്നത് ബിജെപിക്ക് തിരിച്ചടിയായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സ്ത്രീകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള പദ്ധതികൾ, പെൺകുട്ടികൾക്കുള്ള പഠന പാക്കേജുകൾ, വ്യവസായങ്ങൾ കൂടുതൽ വനിതാ സൗഹൃദമാക്കുന്നതിനുള്ള നടപടികൾ, സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള പ്രഖ്യാപനങ്ങൾ എന്നിവ ഈ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ബജറ്റിൽ വലിയ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം. മങ്ങലേറ്റ പ്രതിച്ഛായ വീണ്ടെടുക്കാൻ ബിജെപി ശ്രമിക്കുമെന്നും വിലയിരുത്തപ്പെടുന്നു.