പാരീസ് ഒളിമ്പിക്സിലെ മോശം പ്രകടനത്തിന് കാരണം ഗുസ്തിക്കാരുടെ പ്രതിഷേധം: സഞ്ജയ്‌ കുമാർ സിങ്

Anjana

WFI Chief criticizes wrestlers protest

ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷൻ സഞ്ജയ്‌ കുമാർ സിങ് ഗുസ്തി താരങ്ങൾക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗുസ്തിക്കാരുടെ പ്രതിഷേധമാണെന്ന് അദ്ദേഹം ആരോപിച്ചു. സമരം മൂലം താരങ്ങൾക്ക് മതിയായ പരിശീലനം ലഭിക്കാതെ പോയതാണ് ഇതിന് കാരണമെന്നും സഞ്ജയ് സിംഗ് വ്യക്തമാക്കി.

ആറംഗ ഗുസ്തി ടീമിനെ അയച്ച ഇന്ത്യക്ക് പാരീസ് ഒളിമ്പിക്സിൽ ലഭിച്ചത് അമൻ സെഹ്‌രാവതിന്റെ ഒരു വെങ്കല മെഡൽ മാത്രമാണ്. ഫൈനലിൽ എത്തിയ ശേഷം അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗാട്ട് അടക്കമുള്ള താരങ്ങളെയാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ കുറ്റപ്പെടുത്തുന്നത്. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ 15 മാസത്തോളം നീണ്ടുനിന്ന താരങ്ങളുടെ പ്രതിഷേധം ഗുസ്തിയെ അസ്വസ്ഥമാക്കിയെന്നും, ദേശീയ-അന്തർദേശീയ ടൂർണമെന്റുകളില്ലാതെ പരിശീലനത്തിന് കഴിയാതെ താരങ്ങൾ ബുദ്ധിമുട്ടിയെന്നും സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2023 ജനുവരിയിൽ ബ്രിജ് ഭൂഷണിനെതിരായ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് വിനേഷ് ഫോഗട്ട്, ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവരായിരുന്നു. കഴിഞ്ഞ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യയുടെ ഏക വനിതയായ സാക്ഷി, സഞ്ജയ് സിംഗ് അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചു. ഡബ്ല്യു എഫ് ഐ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും, ടീം സെലക്ഷൻ അടക്കമുള്ള തീരുമാനങ്ങളിൽ നിന്ന് സഞ്ജയ്‌ സിങ്ങിനെ തടയണമെന്നും ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Story Highlights: WFI Chief Sanjay Singh criticizes wrestlers’ protest for poor Olympic performance

Leave a Comment