
ടി ട്വൻറി ലോകകപ്പിൽ ഇന്ന് ഇരട്ട പോരാട്ടം.ആദ്യ കളിയിൽ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനെയും രണ്ടാമത്തെ കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും നേരിടും.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വൈകീട്ട് 3 :30 ന് ഷാർജയിലാണ് ആദ്യ പോരാട്ടം.
7 :30 ദുബായിൽ രണ്ടാമത്തെ കളിയും നടക്കും.
വെസ്റ്റിൻഡീസ് ടീമിൽ ലെംഡൽ സിമ്മൻസിന് പകരം റോസ്റ്റൺ ചേസും ഹെയ്ഡൽ വാൽഷിനു പകരം ജയ്സൺ ഹോൾഡറും എത്തും.ക്രിസ് ഗെയിൽ ആയിരിക്കും ഇന്ന് ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക.
ബംഗ്ലാദേശ് ടീമിലും മാറ്റങ്ങളുണ്ട് സൗമ്യ സർക്കാർ, ടസ്കിൻ അഹമ്മദ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.ഇതുവരെ കളിച്ച രണ്ട് കളിയിലും വെസ്റ്റിൻഡീസും ബംഗ്ലാദേശും തോറ്റിരുന്നു.
ടൂർണമെന്റിലെ ആദ്യജയം ആണ് ഇരുടീമുകളുടെയും ലക്ഷ്യം.
Story highlight : West Indies Vs Bangladesh & Pakistan Vs Afghanistan match in T 20 world cup today