Headlines

Politics

ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം: മമത ബാനർജി

ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം: മമത ബാനർജി

ബിജെപിയുടെ ബന്ദ് ബംഗാളിനെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ബലാത്സംഗ-കൊലപാതക കേസിൻ്റെ അന്വേഷണം അട്ടിമറിക്കാൻ ബിജെപി ഗൂഢാലോചന നടത്തുന്നുവെന്നും അവർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിൽ ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് 7 ദിവസത്തിനകം വധശിക്ഷ ഉറപ്പാക്കുമായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ബലാത്സംഗ കുറ്റവാളികൾക്ക്‌ വധശിക്ഷ ഉറപ്പാക്കാൻ നിയമസഭയിൽ നിയമഭേദഗതി കൊണ്ടുവരുമെന്നും അവർ പ്രഖ്യാപിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരോട് ഉടൻ ജോലിയിൽ പ്രവേശിക്കാൻ മമത ബാനർജി ആഹ്വാനം ചെയ്തു. പ്രതിഷേധാക്കാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നും അവർ ഉറപ്പ് നൽകി. കേസ് സിബിഐ ഏറ്റെടുത്ത് 16 ദിവസം പിന്നിട്ടിട്ടും നീതി എവിടെയെന്ന് മമത ബാനർജി ചോദിച്ചു. എഐ ഉപയോഗിച്ച് ബിജെപി വലിയ തോതിലുള്ള സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുവെന്നും ഇത് സാമൂഹിക അശാന്തിക്ക് കാരണമാകുന്നുവെന്നും മമത ആരോപിച്ചു.

മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ട് ഇന്നലെ നടന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് ബിജെപി ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിൽ സംസ്ഥാനത്ത് വ്യാപക സംഘർഷങ്ങളുണ്ടായി. പലയിടത്തും തൃണമൂൽ-ബിജെപി പ്രവർത്തകർ ഏറ്റുമുട്ടി. ബന്ദിനിടെ ബിജെപി പ്രാദേശിക നേതാവ് പ്രിയങ്കു പാണ്ടെയുടെ വാഹനത്തിനു നേരെ വെടിവെപ്പുണ്ടായി. അക്രമത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ഇതിനിടെ ബന്ദിനെ ചോദ്യം ചെയ്തുള്ള പൊതുതാൽപര്യ ഹർജി കൽക്കട്ട ഹൈക്കോടതി തള്ളി.

Story Highlights: West Bengal CM Mamata Banerjee accuses BJP of defaming Bengal through bandh, promises death penalty for rape-murder convicts

More Headlines

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: പ്രതിപക്ഷവുമായി ചർച്ച നടത്തുമെന്ന് കേന്ദ്രസർക്കാർ
എഡിജിപി എം.ആർ അജിത് കുമാറിനെതിരായ പരാതികളിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ്
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
കേരളം ഐസിസ് റിക്രൂട്ട്‌മെന്റ് കേന്ദ്രമെന്ന പി ജയരാജന്റെ പ്രസ്താവനയിൽ വിശദീകരണം ആവശ്യപ്പെട്ട് വി ഡി സ...
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന് ഭീഷണിയെന്ന് വി.ഡി സതീശൻ
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നിർദ്ദേശം ഇന്ത്യയുടെ വൈവിധ്യത്തിന് എതിർ: രമേശ് ചെന്നിത്തല
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
രാഹുൽ ഗാന്ധിക്കെതിരായ ഭീഷണി: സംരക്ഷണം ഉറപ്പാക്കണമെന്ന് സ്റ്റാലിൻ

Related posts

Leave a Reply

Required fields are marked *