ഡബ്ല്യൂസിസി സിനിമാ പെരുമാറ്റച്ചട്ടവുമായി: പുതിയ നിർദ്ദേശങ്ങളുടെ പരമ്പര ആരംഭിച്ചു

Anjana

WCC Cinema Code of Conduct

ഡബ്ല്യൂസിസി മലയാള ചലച്ചിത്ര വ്യവസായത്തെ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ തൊഴിലിടമാക്കി മാറ്റുന്നതിനായി പുതിയ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ പരമ്പര ആരംഭിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പഠനത്തെ അടിസ്ഥാനമാക്കിയാണ് ഈ പരമ്പര തയ്യാറാക്കിയിരിക്കുന്നത്. ഓരോ ദിവസവും പുതിയ നിർദ്ദേശങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുമെന്ന് ഡബ്ല്യൂസിസി അറിയിച്ചു.

സിനിമാ മേഖലയെ വെള്ളിത്തിരയുടെ ഉള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടമാണ് ഡബ്ല്യൂസിസി മുന്നോട്ട് വയ്ക്കുന്നത്. ഇൻഡസ്ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെയും ഐക്യദാർഢ്യത്തോടെയും ഇതിൽ പങ്കുചേരുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിൽ വലിയ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. നിരവധി ആളുകൾ തങ്ങളുടെ ദുരനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് മുന്നോട്ട് വന്നു. മലയാള സിനിമയിൽ കാസ്റ്റിങ് കൗച്ചുണ്ടെന്നും സ്ത്രീകൾ സുരക്ഷിതരല്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപ്പോർട്ട് കേരളത്തിന് പുറത്തും വലിയ അനുരണനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.

Story Highlights: WCC launches series of new recommendations for Malayalam film industry based on Hema Committee report

Leave a Comment