അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ പുതുവിപ്ലവത്തിന് ആഹ്വാനവുമായി ഡബ്ല്യുസിസി

Anjana

WCC AMMA resignation

താര സംഘടനയായ അമ്മയിലെ ഭാരവാഹികളുടെ കൂട്ടരാജിയെ തുടർന്ന് പുതുവിപ്ലവത്തിനായി ആഹ്വാനം ചെയ്ത് ഡബ്ല്യുസിസി ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തു. മാറ്റങ്ങൾക്കായി ഒന്നിച്ചുനിൽക്കാമെന്ന് സൂചിപ്പിച്ച ഈ പോസ്റ്റിൽ, തങ്ങളുടെ ലക്ഷ്യങ്ങൾ ഒന്നൊന്നായി വിശദീകരിക്കുന്നു. പുനരാലോചിക്കാനും, പുനർനിർമിക്കാനും, മാറ്റങ്ങൾക്കായി ഒരുമിച്ച് നിൽക്കാനും, ഒരു പുതുവിപ്ലവം സൃഷ്ടിക്കാനും ഡബ്ല്യുസിസി ആഹ്വാനം ചെയ്യുന്നു. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക എന്നത് തങ്ങളുടെ കടമയാണെന്നും അവർ വ്യക്തമാക്കുന്നു.

അമ്മയിൽ തലമുറ മാറ്റവും കൂടുതൽ വനിതാ പ്രാതിനിധ്യവും വേണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഈ കുറിപ്പ് പുറത്തുവന്നിരിക്കുന്നത്. ഡബ്ല്യുസിസിയുടെ നിരന്തര പോരാട്ടങ്ങളുടെ ഫലമായി വന്ന ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാലര വർഷത്തിനിപ്പുറം പുറത്തുവന്നതിന് ശേഷമാണ് അമ്മയിലെ കൂട്ടരാജി സംഭവിച്ചത്. റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം, സിനിമാ മേഖലയിൽ നിന്നുള്ള മോശം അനുഭവങ്ങളും ലൈംഗിക ചൂഷണങ്ങളും സ്ത്രീകൾ തുറന്നുപറഞ്ഞതോടെ താരസംഘടന പ്രതിരോധത്തിലായി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രസിഡന്റ് മോഹൻലാൽ, ജനറൽ സെക്രട്ടറി സിദ്ദിഖ്, വൈസ് പ്രസിഡന്റുമാരായ ജയൻ ചേർത്തല, ജഗദീഷ്, ജോയിന്റ് സെക്രട്ടറി ബാബുരാജ്, ട്രഷറർ ഉണ്ണി മുകുന്ദൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അൻസിബ ഹസൻ, ടൊവിനോ തോമസ്, സരയൂ, അനന്യ, വിനു മോഹൻ, ടിനി ടോം, സുരേഷ് കൃഷ്ണ, കലാഭവൻ ഷാജോൺ, സുരാജ് വെഞ്ഞാറമൂട്, ജോയ് മാത്യു, ജോമോൾ എന്നിവരാണ് രാജിവച്ചത്. ലൈംഗികാതിക്രമ പരാതി ഉയർന്നതിനെത്തുടർന്ന് അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് സംഘടനയിൽ നിന്ന് രാജി വച്ചിരുന്നു. തൊട്ടുപിന്നാലെ നടൻമാരായ ബാബുരാജ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെയും ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു.

Story Highlights: WCC calls for new revolution after mass resignation in AMMA

Leave a Comment