സാന്ദ്ര തോമസിനെ പുറത്താക്കിയ നടപടി: ഡബ്ല്യുസിസി വിമർശനവുമായി രംഗത്ത്

Anjana

WCC Sandra Thomas expulsion

സാന്ദ്ര തോമസിനെ നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയ നടപടിയിൽ വിമർശനവുമായി ഡബ്ല്യുസിസി രംഗത്തെത്തി. ഫെയ്സ്ബുക്കിലൂടെയാണ് അവർ പ്രതികരണം പങ്കുവെച്ചത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യമാണ് ഈ നടപടിയെന്ന് ഡബ്ല്യുസിസി വിമർശിച്ചു.

പരാതി ഉന്നയിച്ച അതിജീവിതയ്ക്ക് സഹായം നൽകുന്നതിനു പകരം സംഘടനയിൽ നിന്ന് ഒഴിവാക്കിയ നടപടി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ച സ്ത്രീ വിരുദ്ധ അവസ്ഥയിലേക്ക് സംഘടനയെ എത്തിച്ചിരിക്കുകയാണെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി. #അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗും കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സിനിമാ മേഖലയിൽ സുതാര്യതയും ഉത്തരവാദിത്തവുമുള്ള കാര്യക്ഷമമായ നേതൃത്വം ജനാധിപത്യ മര്യാദകളോടെ നിലനിൽക്കേണ്ടത് മലയാള സിനിമയുടെ ആരോഗ്യത്തിന് അത്യാവശ്യമാണെന്ന് ഡബ്ല്യുസിസി അഭിപ്രായപ്പെട്ടു. സ്വയം ‘തൊഴിൽ ദാതാക്കൾ’ എന്ന് വിശേഷിപ്പിക്കുന്ന സംഘടനാ നേതൃത്വത്തിന് ഇത് മനസ്സിലാകുന്നില്ലെങ്കിൽ സംഘടനയെയും വ്യവസായത്തെയും അപകടത്തിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.

Story Highlights: WCC criticizes Producers Association for expelling Sandra Thomas, calling it counterproductive and against women’s interests in Malayalam cinema.

Leave a Comment