വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗും മെച്ചപ്പെട്ട സൗകര്യങ്ങളും: വിദ്യാഭ്യാസ മന്ത്രി

Anjana

Wayanad schools reopening

മുണ്ടക്കൈ – ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. മാനസികമായി തകർന്നിരിക്കുന്ന കുട്ടികളുടെ മനോനില സാധാരണ നിലയിലാകുന്നതുവരെ അക്കാദമിക് കാര്യങ്ങൾക്ക് പകരം കളികളിലും മറ്റും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അധ്യാപകർക്കും കൗൺസിലിങ്ങിന്റെ ആവശ്യമുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

രണ്ട് സ്കൂളുകൾക്കാണ് കാര്യമായ നാശനഷ്ടമുണ്ടായതെന്നും കുട്ടികളുടെ വിദ്യാഭ്യാസം പുനരാരംഭിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. മേപ്പാടി ജിഎച്ച്എസ്എസിൽ 12 ക്ലാസ് മുറികളും രണ്ട് ഐടി ലാബും, എപിജെ ഹാളിൽ 5 ക്ലാസ് മുറികളും ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പാഠപുസ്തകം നഷ്ടപ്പെട്ട 296 കുട്ടികൾക്ക് പുതിയ പുസ്തകങ്ങൾ ലഭ്യമാക്കുമെന്നും, നഷ്ടപ്പെട്ട ദിവസങ്ങളിലെ ക്ലാസുകൾ വീണ്ടും നൽകുമെന്നും മന്ത്രി ഉറപ്പു നൽകി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്രസഹായം ലഭിക്കുമെന്ന പ്രതീക്ഷ നിലനിൽക്കുന്നതായി മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ വിവരങ്ങൾ അറിയിച്ചിട്ടുണ്ടെന്നും, മനുഷ്യത്വപരമായി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ദുരിതാശ്വാസക്യാമ്പുകളിലുള്ള കുടുംബങ്ങളെ വാടക വീടുകളിലേക്ക് മാറ്റാനും, ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകളിൽ അധ്യയനം പുനരാരംഭിക്കാനുമുള്ള നടപടികൾ സർക്കാർ ആലോചിക്കുന്നതായി അറിയിച്ചു.

Story Highlights: Wayanad schools to reopen with counseling and improved facilities for students affected by disaster

Leave a Comment