ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസം: എസ്റ്റിമേറ്റ് മാനദണ്ഡം വ്യക്തമാക്കണമെന്ന് ഹൈക്കോടതി

Anjana

Wayanad relief estimate criteria

ചൂരൽമല-മുണ്ടക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാർ തയാറാക്കിയ എസ്റ്റിമേറ്റിന്റെ മാനദണ്ഡം അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എസ്റ്റിമേറ്റ് തുക കണക്കാക്കുമ്പോൾ എങ്ങനെ തുക വകയിരുത്തുമെന്നത് കൃത്യമായി വേണ്ടതാണെന്ന് കോടതി നിർദേശിച്ചു. എസ്റ്റിമേറ്റ് തുക ചെലവഴിച്ച തുകയെന്ന പേരിൽ വ്യാപക പ്രചരണമുണ്ടായെന്ന് സർക്കാർ വ്യക്തമാക്കി.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നും, പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും സഹായം ലഭ്യമാക്കാൻ നിർദേശികണമെന്ന് അമിക്കസ് ക്യൂറി ആവശ്യപ്പെട്ടു. ഈ നിധികളിൽ നിന്നും തുക ലഭിക്കാൻ നടപടി സ്വീകരിക്കണമെന്നും സംസ്ഥാനത്തിന്റെ അപേക്ഷ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. സർക്കാർ‌ രക്ഷാപ്രവർത്തനങ്ങൾക്ക് കണക്കാക്കിയ എസ്റ്റിമേറ്റ് തുക സംബന്ധിച്ച് വിവാദത്തിനിടയാക്കിയിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സർക്കാർ സത്യവാങ്മൂലം പരാമർശിച്ചുള്ള കോടതി റിപ്പോർട്ടിൽ വിവിധ ചെലവുകൾ വിശദീകരിച്ചിട്ടുണ്ട്. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 രൂപ ചിലവായെന്നും 359 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് 2 കോടി 76 ലക്ഷം ചെലവിട്ടതായും റിപ്പോർട്ടിൽ പറയുന്നു. ജെസിബി, ഹിറ്റാച്ചി, ക്രെയിൻ എന്നിവക്ക് 15 കോടി ചിലവായി. ദുരിതാശ്വാസ ക്യാമ്പിലെ ഭക്ഷണത്തിനായി 8 കോടിയും വസ്ത്രങ്ങൾക്കായി 11 കോടിയും ചെലവഴിച്ചു. മെഡിക്കൽ പരിശോധന ചിലവ് എട്ടുകോടിയും ക്യാമ്പുകളിലെ ജനറേറ്റർ ചെലവ് 7 കോടിയുമായിരുന്നു.

Story Highlights: High Court asks government to clarify criteria for Wayanad relief estimate

Leave a Comment