**വയനാട്◾:** കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ കമ്പളക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ അഞ്ച് സീനിയർ വിദ്യാർത്ഥികൾക്കെതിരെ റാഗിങ് നിരോധന നിയമം ഉൾപ്പെടെ ചുമത്തിയിട്ടുണ്ട്.
മീശ വടിക്കാത്തതിനെ ചോദ്യം ചെയ്തതിലൂടെ ഭീഷണിപ്പെടുത്തിയെന്നാണ് ഷയാസിൻ്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരിക്കേറ്റ വൈത്തിരി പുതുശ്ശേരി വീട്ടിൽ ഷയാസിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്വന്റിഫോറാണ് റാഗിങ് വാർത്ത പുറത്ത് കൊണ്ടുവന്നത്.
ഷയാസിനെ മറ്റ് ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചെന്ന് മൊഴി നൽകിയിട്ടുണ്ട്. മർദ്ദനത്തിൽ ഷയാസിൻ്റെ നടുവിന് ചവിട്ടേൽക്കുകയും പിൻ കഴുത്തിലും കൈകാലുകളിലും പരിക്കേൽക്കുകയും ചെയ്തു.
നാല് ദിവസം മുമ്പാണ് ഷയാസ് സയൻസ് വിഭാഗത്തിൽ പ്രവേശനം നേടിയത്. ആദ്യ ദിവസം തന്നെ താടിയും മീശയും വടിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഭയം മൂലം താടി വടിച്ചാണ് ഷയാസ് ക്ലാസ്സിൽ പോയത്.
ഷർട്ടിന്റെ ബട്ടൺ അഴിച്ചിടാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ഇതിന് വഴങ്ങാതെ വന്നതോടെ കൂട്ടം ചേർന്ന് മർദ്ദിച്ചെന്നും ഷയാസ് പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. സംഘം ചേർന്ന് മർദ്ദിക്കൽ, ഭീകരാന്തരീക്ഷം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Story Highlights : Wayanad ragging: Police registered a case
റാഗിംഗിനെത്തുടർന്ന് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: വയനാട് കണിയാമ്പറ്റ ഗവൺമെൻ്റ് സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.