വയനാട് ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളും; പ്രതിഷേധം ശക്തം

Anjana

Updated on:

Wayanad landslide victims rotten rice
വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത സാധനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. പുഴുവരിച്ച അരിയും ഉപയോഗശൂന്യമായ വസ്ത്രങ്ങളുമാണ് വിതരണം ചെയ്തതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് വഴിയാണ് ഈ സാധനങ്ങള്‍ വിതരണം ചെയ്തത്. എന്നാല്‍ ഇത് ബോധപൂര്‍വമായ വീഴ്ചയല്ലെന്നാണ് യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിന്റെ വിശദീകരണം. ഈ സംഭവത്തെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തി. ഡിവൈഎഫ്‌ഐ പഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്. എന്നാല്‍ പഞ്ചായത്തിന് തെറ്റുപറ്റിയിട്ടില്ലെന്നും പുഴുവരിച്ച അരിയും സാധനങ്ങളും വിതരണം ചെയ്തത് റവന്യൂ വകുപ്പാണെന്നും ടി സിദ്ധിഖ് എംഎല്‍എ പ്രതികരിച്ചു. ഡിവൈഎഫ്‌ഐയുടെ സമരം ഇത് മറയ്ക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. ദുരന്തബാധിതരെ പുനരധിവസിപ്പിച്ച സ്ഥലത്താണ് ഈ നിലവാരം കുറഞ്ഞ സാധനങ്ങള്‍ വിതരണം ചെയ്തത്. പുഴുവരിച്ച നിലയില്‍ കാണപ്പെട്ട അരി റവന്യൂ വകുപ്പ് വിതരണം ചെയ്തതോ അതോ സ്‌പോണ്‍സര്‍മാര്‍ എത്തിച്ചതോ എന്ന് വ്യക്തമല്ലെന്നും ഇത് പരിശോധിക്കുമെന്നും മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. കട്ട കെട്ടിയ അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയില്‍ വിവിധ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകി പിഞ്ചിയ വസ്ത്രങ്ങളാണ് തങ്ങള്‍ക്ക് വിതരണം ചെയ്തതെന്നും അത് ഉപയോഗിക്കുന്നത് എങ്ങനെയെന്നും ദുരന്തബാധിതര്‍ ചോദ്യമുയര്‍ത്തുന്നു.
  വയനാട് ഡിസിസി ട്രഷറർ മരണം: നിയമനക്കോഴ ആരോപണത്തിൽ പൊലീസ് കേസെടുത്തു
Story Highlights: Wayanad landslide victims received rotten rice and unusable clothes, sparking controversy and protests.
Related Posts
വയനാട്ടിൽ കാട്ടാനാക്രമണം: കർണാടക സ്വദേശി മരിച്ചു
Wild Elephant Attack

വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടക സ്വദേശിയായ യുവാവ് മരിച്ചു. പാതിരി റിസർവ് Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വയനാട് ഡിസിസി ട്രഷറർ മരണം: നിയമനക്കോഴ ആരോപണത്തിൽ പൊലീസ് കേസെടുത്തു
Wayanad DCC treasurer death

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റെയും മരണത്തെ തുടർന്ന് ഉയർന്ന നിയമനക്കോഴ Read more

എൻഎം വിജയൻറെ മരണം: കെപിസിസി ഉപസമിതി വയനാട്ടിൽ അന്വേഷണം ആരംഭിച്ചു
NM Vijayan death investigation

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻറെയും മകൻറെയും മരണവുമായി ബന്ധപ്പെട്ട് കെപിസിസി ഉപസമിതി Read more

  വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫിന് ഭരണം
വയനാട് പനമരം പഞ്ചായത്തിൽ എൽഡിഎഫിന് തിരിച്ചടി; യുഡിഎഫിന് ഭരണം
Panamaram Panchayat Wayanad

വയനാട്ടിലെ പനമരം പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫിന്റെ അവിശ്വാസ പ്രമേയം വിജയിച്ചു. Read more

പെരിയ കേസ്: പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റിയതിൽ കുടുംബങ്ങൾ പരാതി നൽകാനൊരുങ്ങുന്നു
Periya case accused transfer

പെരിയ കേസിലെ പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾ പരാതി Read more

വയനാട് സഹകരണ മേഖലയിലെ അഴിമതി: ഡിസിസി നേതാവ് ഗുരുതര ആരോപണങ്ങളുമായി രംഗത്ത്
Wayanad cooperative corruption

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റേയും മകന്റേയും ആത്മഹത്യയെ തുടർന്നുണ്ടായ നിയമനക്കോഴ വിവാദത്തിൽ Read more

വയനാട് ചൂരൽമലയിലെ യുവ എൻജിനീയർ വിവേകിന്റെ ദുഃഖകരമായ വിയോഗം; നാട് മൊത്തം ദുഃഖത്തിൽ
Chooralmala Vivek death

വയനാട് ചൂരൽമലയിലെ 24 വയസ്സുകാരനായ വിവേക് ഗുരുതരമായ കരൾ രോഗത്തിന് കീഴടങ്ങി. നാട്ടുകാരുടെ Read more

  പെരിയ കേസ്: പ്രതികളെ കണ്ണൂർ ജയിലിലേക്ക് മാറ്റിയതിൽ കുടുംബങ്ങൾ പരാതി നൽകാനൊരുങ്ങുന്നു
വയനാട് നിയമനക്കോഴ: കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ ആരോപണങ്ങൾ
Wayanad job bribe scandal

വയനാട്ടിലെ നിയമനക്കോഴ വിവാദത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പുതിയ പരാതികൾ ഉയർന്നു. ബത്തേരി അർബൻ Read more

മേപ്പാടി ഉരുൾപൊട്ടൽ: അതിതീവ്ര ദുരന്തമായി അംഗീകരിച്ച് കേന്ദ്രം; ഉത്തരവ് ഉടൻ
Meppadi landslide

വയനാട് മേപ്പാടിയിലെ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി കേന്ദ്രസർക്കാർ അംഗീകരിച്ചു. കൂടുതൽ ധനസഹായം കേരളം Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക