വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ ആറാം ദിവസത്തിൽ; ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും

നിവ ലേഖകൻ

Wayanad landslide search

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ദൗത്യമേഖലയിൽ ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹങ്ങൾ ഉഴുകിയെത്തിയ ചാലിയാർപുഴയിലും, പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്.

ഉരുൾപൊട്ടലിൽ മരണസംഖ്യ 354 ആയി ഉയർന്നിരിക്കുന്നു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനമൊരുക്കിയിട്ടുണ്ട്. കൽപ്പറ്റയിലെ കളക്ടറേറ്റാണ് ബേസ് സ്റ്റേഷൻ.

മുന്നറിയിപ്പിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറിയവരുടെ കണക്കെടുക്കുമെന്ന് കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ റഡാർ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുക. ദുരന്തബാധിത മേഖലയില് നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള് കൃത്യമായി കണ്ട്രോള് റൂമിലെത്തിക്കണമെന്ന് അധികൃതര് സന്നദ്ധ പ്രവര്ത്തകര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില് സ്റ്റേഷനിലെ കണ്ട്രോള് റൂമിലോ മറ്റു കണ്ട്രോള് റൂമിലോ ഏല്പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാള് അറിയിച്ചു. ചൂരല്മല, മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏര്പ്പെടുത്തിയിട്ടുണ്ട്. ദുരന്തമേഖലയിലേക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത രക്ഷാപ്രവർത്തകർക്ക് മാത്രമാണ് ഇന്നു മുതൽ പ്രവേശനം അനുവദിക്കുക.

  അശ്വമേധം മാത്രമല്ല, സംഗീതവും വശമുണ്ട്; ബേസിൽ ജോസഫിന്റെ മറുപടി വൈറൽ

Story Highlights: Wayanad landslide search enters sixth day, using drones and expanding efforts in Chaliyar River and forest areas Image Credit: twentyfournews

Related Posts
വയനാട് തുരങ്കപാത: നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും; അടുത്ത മാസം പണി തുടങ്ങും
Wayanad tunnel project

വയനാട് തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സംസ്ഥാന സർക്കാർ വേഗം കൂട്ടുന്നു. കേന്ദ്ര വനം Read more

ഓടുന്ന കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്ത് ഇതര സംസ്ഥാന തൊഴിലാളിയുടെ ചാട്ടം; ഗുരുതര പരിക്ക്
KSRTC bus accident

വയനാട്ടിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന്റെ ചില്ല് തകർത്ത് ഝാർഖണ്ഡ് സ്വദേശിയായ മനോജ് കിഷൻ Read more

  ചൂരൽമല ഉരുൾപൊട്ടൽ: വായ്പ എഴുതി തള്ളാൻ NDMAക്ക് അധികാരമില്ലെന്ന് കേന്ദ്രം
ചൂരൽമല ഉരുൾപൊട്ടൽ: വായ്പ എഴുതി തള്ളാൻ NDMAക്ക് അധികാരമില്ലെന്ന് കേന്ദ്രം
Wayanad landslide

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതി തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് Read more

വയനാട് സുഗന്ധഗിരി സ്കൂളിലെ ക്ലാസ് മുറി PHC ആക്കിയ സംഭവം; മന്ത്രിയുടെ അടിയന്തര ഇടപെടൽ
Wayanad school PHC

വയനാട് സുഗന്ധഗിരി ഗവൺമെൻ്റ് എൽപി സ്കൂളിലെ ക്ലാസ് മുറി പ്രാഥമികാരോഗ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന Read more

വയനാട് സുഗന്ധഗിരി എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം; ആശങ്കയിൽ രക്ഷിതാക്കൾ
Wayanad school PHC

വയനാട് സുഗന്ധഗിരിയിലെ ഒരു സർക്കാർ എൽപി സ്കൂളിൽ ക്ലാസ് മുറിയിൽ പ്രാഥമികാരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നു. Read more

വയനാട്ടിൽ ഡോപ്ലർ വെതർ റഡാർ സ്ഥാപിക്കാൻ ധാരണയായി
Doppler Weather Radar

വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. Read more

  വയനാട് ബത്തേരിയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മർദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
വയനാട് ബത്തേരിയിൽ കെഎസ്ആർടിസി ജീവനക്കാർക്ക് മർദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
KSRTC employee attack

വയനാട് സുൽത്താൻ ബത്തേരി ബീനാച്ചിയിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റു. കാറിന് Read more

വയനാട് മുള്ളൻകൊല്ലിയിൽ കുടിയൊഴിപ്പിക്കൽ ഭീഷണി; സർക്കാർ നൽകിയ പട്ടയഭൂമിയിൽ അവകാശവാദവുമായി സ്വകാര്യ വ്യക്തി
Government Patta Land Issue

വയനാട് മുള്ളൻകൊല്ലിയിൽ സർക്കാർ പട്ടയം നൽകിയ ഭൂമിയിൽ സ്വകാര്യ വ്യക്തി അവകാശവാദം ഉന്നയിച്ചതിനെ Read more

വയനാട്ടിൽ കാലാവസ്ഥാ റഡാർ സ്ഥാപിക്കാൻ ധാരണയായി; സഹായം തമിഴ്നാടിനും കർണാടകയ്ക്കും
weather radar Wayanad

വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേർന്ന് റഡാർ സ്ഥാപിക്കും. Read more

വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിന് വെടിവെച്ചപ്പോൾ നാട്ടുകാർക്ക് പരിക്ക്
buffalo shooting incident

വയനാട് പനമരത്ത് വിരണ്ടോടിയ പോത്തിനെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചപ്പോൾ നാട്ടുകാർക്ക് പരിക്ക്. എയർഗണിന്റെ Read more