വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ ആറാം ദിവസത്തിൽ; ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും

നിവ ലേഖകൻ

Wayanad landslide search

വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ആറാം ദിവസത്തിലേക്ക് പ്രവേശിക്കുകയാണ്. ഇന്ന് ദൗത്യമേഖലയിൽ ഐബോഡ് ഡ്രോൺ ഉപയോഗിച്ച് പരിശോധന നടത്തും. ഉരുൾപൊട്ടലിന്റെ ഉത്ഭവ സ്ഥാനം മുതൽ പരിശോധന നടത്താനാണ് നീക്കം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൃതദേഹങ്ങൾ ഉഴുകിയെത്തിയ ചാലിയാർപുഴയിലും, പുഴയുടെ വനമേഖലയിലും വ്യാപക തിരച്ചിൽ നടത്തും. തിരച്ചിലിനായി കൂടുതൽ ഉപകരണങ്ങൾ എത്തിക്കും. ഇനി 206 പേരെയാണ് കണ്ടെത്താനുള്ളത്.

ഉരുൾപൊട്ടലിൽ മരണസംഖ്യ 354 ആയി ഉയർന്നിരിക്കുന്നു. ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ നിന്ന് വിവരശേഖരണം വേഗത്തിലാക്കുന്നതിന് ഹാം റേഡിയോ സംവിധാനമൊരുക്കിയിട്ടുണ്ട്. കൽപ്പറ്റയിലെ കളക്ടറേറ്റാണ് ബേസ് സ്റ്റേഷൻ.

മുന്നറിയിപ്പിനെ തുടർന്ന് ബന്ധു വീടുകളിലേക്ക് മാറിയവരുടെ കണക്കെടുക്കുമെന്ന് കളക്ടർ ഡി ആർ മേഘശ്രീ പറഞ്ഞു. മുണ്ടക്കൈയിലും ചൂരൽമലയിലും മനുഷ്യസാന്നിധ്യം കണ്ടെത്താൻ റഡാർ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയാണ് ഇന്ന് നടക്കുക. ദുരന്തബാധിത മേഖലയില് നിന്ന് ലഭിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള് കൃത്യമായി കണ്ട്രോള് റൂമിലെത്തിക്കണമെന്ന് അധികൃതര് സന്നദ്ധ പ്രവര്ത്തകര്ക്ക് നിര്ദേശം നല്കിയിട്ടുണ്ട്.

  പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം

ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില് സ്റ്റേഷനിലെ കണ്ട്രോള് റൂമിലോ മറ്റു കണ്ട്രോള് റൂമിലോ ഏല്പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ടിങ്കു ബിസ്വാള് അറിയിച്ചു. ചൂരല്മല, മുണ്ടക്കൈ പ്രദേശത്ത് പോലീസിന്റെ രാത്രികാല പട്രോളിങ്ങും ഏര്പ്പെടുത്തിയിട്ടുണ്ട്. ദുരന്തമേഖലയിലേക്ക് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത രക്ഷാപ്രവർത്തകർക്ക് മാത്രമാണ് ഇന്നു മുതൽ പ്രവേശനം അനുവദിക്കുക.

Story Highlights: Wayanad landslide search enters sixth day, using drones and expanding efforts in Chaliyar River and forest areas Image Credit: twentyfournews

Related Posts
വയനാട് ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തി; ജാഗ്രതാ നിർദ്ദേശം
Kerala monsoon rainfall

ബാണാസുര സാഗർ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ സ്പിൽവെ ഷട്ടർ Read more

പാകിസ്താനിൽ മിന്നൽ പ്രളയത്തിൽ 300-ൽ അധികം പേർ മരിച്ചു
Pakistan Floods

പാകിസ്താനിൽ കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ 307 പേർ മരിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ഹെലികോപ്റ്റർ Read more

  വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
അമ്പലവയൽ ആനപ്പാറ പാലം അപകടാവസ്ഥയിൽ; അടിയന്തര അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് നാട്ടുകാർ
Anapara Bridge Wayanad

വയനാട് അമ്പലവയലിലെ ആനപ്പാറ പാലം തകർച്ചാ ഭീഷണിയിൽ. 60 വർഷം പഴക്കമുള്ള പാലം Read more

പാകിസ്താനിൽ പ്രളയം രൂക്ഷം; 194 മരണം
Pakistan Floods

വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ കനത്ത പ്രളയം. കഴിഞ്ഞ 24 മണിക്കൂറിനിടെ Read more

വയനാട്ടിലെ കള്ളവോട്ട് ആരോപണം: അനുരാഗ് ഠാക്കൂറിന് മറുപടിയുമായി നാട്ടുകാർ
Wayanad fake votes

വയനാട്ടില് കള്ളവോട്ടില്ലെന്ന് നാട്ടുകാര്. ബിജെപി നേതാവ് അനുരാഗ് ഠാക്കൂര് ഉന്നയിച്ച ആരോപണങ്ങള് തെറ്റാണെന്ന് Read more

ചൂരൽമല ദുരന്തഭൂമിയിലെ തരം മാറ്റം; കേസെടുക്കാൻ ലാൻഡ് ബോർഡ്
Land use change

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് വാങ്ങിയ ഭൂമിയിൽ തരം മാറ്റം കണ്ടെത്തിയതിനെ Read more

  പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ബസ് കയറിയിറങ്ങി രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം
ലീഗ് പാവങ്ങളെ പറ്റിക്കുന്നു; “കീടബാധയാകാൻ മടിയില്ലെന്ന്” കെ.ടി.ജലീൽ
K.T. Jaleel

മുസ്ലിം ലീഗ് വയനാട് ജില്ലാ നേതാക്കൾക്കെതിരെ കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. സമുദായത്തിൻ്റെ Read more

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ നടപടിയെടുത്ത വില്ലേജ് ഓഫീസർക്ക് ഭീഷണി
Soil Mafia Wayanad

വയനാട്ടിൽ മണ്ണ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിനെ തുടർന്ന് വില്ലേജ് ഓഫീസർക്ക് ഭീഷണി. ഭീഷണി Read more

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയിൽ
village officer bribe

വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ കെ ടി ജോസ് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി. Read more

ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനം; ഗ്രാമം ഒലിച്ചുപോയി, 60 പേരെ കാണാനില്ല
Uttarkashi cloudburst

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ധരാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഒരു ഗ്രാമം ഒലിച്ചുപോവുകയും 60 ഓളം Read more