വയനാട് ദുരന്തത്തിന്റെ നിഴലിൽ നബി ദിനം; മറ്റിടങ്ങളിൽ ആഘോഷപരിപാടികൾ

നിവ ലേഖകൻ

Prophet Muhammad Birthday Celebrations

മതമൈത്രിയുടെ പ്രതീകമായ മുണ്ടകൈയും ചൂരൽമലയും ഇത്തവണ നബി ദിനത്തിൽ വ്യത്യസ്തമായ കാഴ്ചയാണ് കാണിച്ചത്. ദുരന്തത്തിൽ മരിച്ചവർക്കായുള്ള പ്രാർത്ഥന മാത്രമാണ് ഇവിടെ നടന്നത്. കഴിഞ്ഞ നബി ദിനത്തിൽ റാലി കടന്ന് പോകുമ്പോഴുള്ള മനുഷ്യർ ഇന്ന് ഇല്ല എന്നത് ഹൃദയഭേദകമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മണ്ടക്കൈയിലെ ദുരന്തത്തിൽ തകർന്ന പള്ളിക്കടുത്തുള്ള ഖബർ സ്ഥാനങ്ങളിലും പ്രാർഥനകൾ നടന്നു. വയനാട് ജില്ലയിൽ ഇത്തവണ ഒരിടത്തും നബിദിന ആഘോഷങ്ങൾ ഇല്ലാത്തത് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ്. എന്നാൽ മറ്റിടങ്ങളിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ 1499-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇസ്ലാം മത വിശ്വാസികൾ.

മദ്രസ വിദ്യാർഥികളുടെയും പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തിൽ നബിദിന റാലികളും ഘോഷയാത്രകളും നടന്നു. മദ്രസകൾ കേന്ദ്രീകരിച്ച് കലാപരിപാടികളും ഭക്ഷണ വിതരണവും സംഘടിപ്പിച്ചു. വർണക്കൊടികളും ദഫ് മുട്ടടക്കമുള്ള വിവിധ പരിപാടികളോടെയാണ് നബിദിന പുലരിയിൽ നാടെങ്ങും വർണാഭമായ ഘോഷയാത്ര നടന്നത്.

പ്രവാചക പ്രകീർത്തനങ്ങൾ ചൊല്ലി മുന്നോട്ട് നീങ്ങിയ നബിദിന റാലികളിൽ മധുരം വിതരണം ചെയ്തും സന്തോഷം കൈമാറിയും ഏവരും അണിനിരന്നു. കേരളത്തിൽ ഓണാവധിക്കിടെ എത്തിയ നബി ദിനത്തിന് ഇക്കുറി ആഘോഷപ്പകിട്ട് ഏറിയെന്ന് പറയാം. എന്നാൽ മുണ്ടകൈയിലും ചൂരൽമലയിലും മാത്രം ദുരന്തത്തിന്റെ നിഴലിൽ പ്രാർത്ഥനകൾ മാത്രമാണ് നടന്നത്.

  എസ്കെഎൻ 40 കേരള യാത്ര: രണ്ടാം ഘട്ടം ഞായറാഴ്ച മലപ്പുറത്ത് നിന്ന്

Story Highlights: Wayanad landslide casts shadow on Prophet Muhammad’s birthday celebrations

Related Posts
കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ
Wayanad Suicide

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ Read more

ചത്ത ആടുകളെ വനത്തിൽ തള്ളാൻ ശ്രമം: നാലുപേർ പിടിയിൽ
Dead Goats Dumping

വയനാട്ടിൽ ചത്ത ആടുകളെ വനത്തിൽ ഉപേക്ഷിക്കാൻ ശ്രമിച്ച നാല് പേരെ വനം വകുപ്പ് Read more

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 358 പേർ സമ്മതപത്രം നൽകി
Mundakkai-Chooralmala Rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് 358 പേർ സമ്മതപത്രം നൽകി. 402 ഗുണഭോക്താക്കളിൽ 358 Read more

  എസ്കെഎന്40 ലഹരിവിരുദ്ധ യാത്രയ്ക്ക് കെ എസ് ചിത്രയുടെ പിന്തുണ
മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് 50 വീടുകൾ ലുലു ഗ്രൂപ്പ് നൽകും
Wayanad Landslide Relief

വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് 50 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് ലുലു ഗ്രൂപ്പ് Read more

മുണ്ടക്കൈ-ചൂരല്മല ദുരന്തബാധിതർക്ക് മാതൃകാ ടൗൺഷിപ്പ്
Kalpetta township project

കല്പ്പറ്റ എല്സ്റ്റണ് എസ്റ്റേറ്റിലാണ് ടൗണ്ഷിപ്പ് നിര്മ്മിക്കുന്നത്. 1,000 ചതുരശ്ര അടി വിസ്തീര്ണ്ണമുള്ള വീടുകള്, Read more

വയനാട് പുനരധിവാസ ടൗൺഷിപ്പിന് ഇന്ന് തറക്കല്ലിടും
Wayanad Rehabilitation Township

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ Read more

മുണ്ടക്കൈ-ചൂരല്മല പുനരധിവാസ ടൗണ്ഷിപ്പിന് ഇന്ന് തറക്കല്ലിടും
Wayanad Rehabilitation Township

മുണ്ടക്കൈ-ചൂരല്മല പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള ടൗണ്ഷിപ്പിന് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് തറക്കല്ലിടും. Read more

വയനാട്ടിലെ ആദിവാസി മേഖലയിലെ ആർത്തവാരോഗ്യ പരീക്ഷണം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Menstrual Health Experiment

വയനാട്ടിലെ ആദിവാസി മേഖലകളിൽ അനുമതിയില്ലാതെ ആർത്തവാരോഗ്യ പരീക്ഷണം നടത്തിയെന്ന ആരോപണത്തിൽ മനുഷ്യാവകാശ കമ്മീഷൻ Read more

  ആദിവാസി മേഖലയിലെ മെൻസ്ട്രൽ കിറ്റ് പരീക്ഷണം: അന്വേഷണവുമായി പട്ടികവർഗ്ഗ വകുപ്പ്
ദുരന്തബാധിതരെ അധിക്ഷേപിച്ചെന്ന് പരാതി; വാഹന പാർക്കിങ്ങ് വിവാദം
Wayanad Disaster Victims

മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരെ അധിക്ഷേപിച്ചതായി പരാതി. കാരാപ്പുഴ ജലസേചന വകുപ്പിന്റെ ക്വാർട്ടേഴ്സിൽ കഴിയുന്നവരെയാണ് Read more

ആദിവാസി മേഖലയിലെ മെൻസ്ട്രൽ കിറ്റ് പരീക്ഷണം: അന്വേഷണവുമായി പട്ടികവർഗ്ഗ വകുപ്പ്
Menstrual Kit Experiment

വയനാട്ടിലെ ആദിവാസി മേഖലയിൽ സർക്കാർ അനുമതിയില്ലാതെ മെൻസ്ട്രൽ ഹെൽത്ത് കിറ്റ് പരീക്ഷണം നടത്തിയ Read more

Leave a Comment