ചൂരല്‍മല ദുരന്തം: രക്ഷാപ്രവര്‍ത്തകര്‍ക്ക് ഡ്രോണ്‍ വഴി ഭക്ഷണമെത്തിക്കുന്നു

Anjana

Drone food delivery Chooralmala rescue

ചൂരല്‍മലയിലെ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിന് നൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു. ആധുനിക ഡ്രോണുകള്‍ ഉപയോഗിച്ച് ഒരേസമയം പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ വഹിച്ച് രക്ഷാപ്രവര്‍ത്തകരുടെ കൈകളിലേക്ക് നേരിട്ട് എത്തിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്.

മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്കുള്ള ഭക്ഷണം തയ്യാറാക്കുന്നത്. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണ് ഡ്രോണുകള്‍ വഴി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. ഇത്തരത്തില്‍ വിവിധ മാര്‍ഗങ്ങളിലൂടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

Story Highlights: Drones deliver food to rescue workers at Chooralmala landslide site in Wayanad

Image Credit: twentyfournews