വയനാട് ജില്ലയിലെ സൂചിപ്പാറ-കാന്തന്പാറ പ്രദേശത്ത് നിന്ന് നാല് മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി. രക്ഷാപ്രവർത്തകർ നൽകുന്ന വിവരമനുസരിച്ച്, മൂന്ന് മൃതദേഹങ്ങളും ഒരു ശരീരഭാഗവുമാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങളെ എയർലിഫ്റ്റ് ചെയ്ത് സുൽത്താൻ ബത്തേരിയിലേക്ക് കൊണ്ടുവരും. തുടർന്ന് തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തും.
ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി 11 ദിവസത്തിനുശേഷമാണ് മൃതദേഹങ്ങൾ കണ്ടെത്തുന്നത്. സന്നദ്ധ പ്രവർത്തകരും രക്ഷാദൗത്യ സംഘവും ചേർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയുള്ള തെരച്ചിലാണ് ഇന്ന് നടത്തുന്നത്.
ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി പതിനൊന്നാം ദിവസമായിട്ടും പ്രദേശത്ത് ജനകീയ തെരച്ചിലാണ് നടക്കുന്നത്. ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് മുണ്ടക്കൈ അങ്ങാടിക്ക് സമീപം രണ്ടിടങ്ങളിൽ പരിശോധന നടത്തുകയാണ്. പൊലീസ് നായയെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. ചെളി അടിഞ്ഞുകൂടിയ പ്രദേശത്ത് തെരച്ചിൽ ദുഷ്കരമാണ്. മണ്ണുമാന്തി യന്ത്രങ്ങളും ഇവിടേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ്.
Story Highlights: Four bodies and a body part were found from the Suchipara-Kanthanpara area of Wayanad district.
Image Credit: twentyfournews