Headlines

Kerala News, Sports

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ കുട്ടികൾ ഐ.എസ്.എൽ താരങ്ങളുടെ കൈപിടിച്ച് കളത്തിലിറങ്ങി

വയനാട് ഉരുൾപൊട്ടലിൽ ദുരിതബാധിതരായവർക്ക് അതിജീവനത്തിന്റെ കളിപാഠം പകർന്ന് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ കുട്ടികൾ. ഐ.എസ്.എൽ കൊച്ചിയിലെ ആദ്യ മത്സരത്തിൽ ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ താരങ്ങളുടെ കൈപിടിക്കാൻ അണിനിരന്നത് ദുരിത ബാധിത പ്രദേശത്തെ കുടുംബങ്ങളിലെ കുട്ടികളാണ്. വയനാട് ചൂരൽമല, മുണ്ടക്കൈ പ്രദേശത്തെ 22 കുട്ടികളാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി – പഞ്ചാബ് എഫ്.സി മത്സരത്തിലേക്ക് താരങ്ങളെ കൈപിടിച്ച് ആനയിക്കാനെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വണ്ണാർമല ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, മുണ്ടക്കൈ ഗവൺമെന്റ് എൽ.പി സ്കൂൾ, ഗവ. എച്ച്. എസ് മേപ്പാടി എന്നിവിടങ്ങളിലെ 33 കുട്ടികളും രക്ഷിതാക്കളുമടക്കം എഴുപതോളം പേരാണ് കോഴിക്കോട് ചാത്തമംഗലം എം.ഇ.എസ് കോളജ് അസിസ്റ്റന്റ് പ്രൊഫസർ ഷാഫി പുൽപ്പാറയുടെ നേതൃത്വത്തിൽ കൊച്ചിയിൽ കേരളത്തിന്റെ സ്വന്തം കൊമ്പൻമാരുടെ ആദ്യമത്സരാവേശത്തിൽ പങ്കുചേരാനെത്തിയത്. താരങ്ങളെ ആനയിക്കാൻ അണിചേർന്ന കുട്ടികളെക്കൂടാതെ ബാക്കി 11 കുട്ടികൾ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, പഞ്ചാബ് എഫ്.സി താരങ്ങളെ സ്വീകരിക്കാനും അണിനിരന്നു.

ശനിയാഴ്ച രാവിലെ 5.30ന് കോഴിക്കോട് നിന്ന് തിരിച്ച കുട്ടികൾ കോഴിക്കോട് ടൗണിലെ യാത്രയ്ക്കും ഷോപ്പിങ്ങിനും ശേഷം വൈകിട്ടോടെയാണ് കൊച്ചിയിലേക്ക് തിരിച്ചത്. ഞായറാഴ്ച പുലർച്ചേ കൊച്ചിയിലെത്തിയ കുട്ടികളും രക്ഷിതാക്കളും മാറമ്പിള്ളി എം.ഇ.എസ് കോളേജിൽ പ്രഭാത ഭക്ഷണത്തിന് ശേഷം മെട്രോയിൽ കലൂരിലേക്കെത്തി. ഐ.എം.എ ഹൗസിൽ നടന്ന ഓണാഘോഷത്തിനും കലാപരിപാടിക്കും ഓണസദ്യയ്ക്കും ശേഷം സ്റ്റേഡിയത്തിലേക്കെത്തിയ കുട്ടികൾ സ്റ്റേഡിയത്തിൽ ട്രയൽ നടത്തി. ശേഷം മത്സരത്തിന് മുൻപായി താരങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങിയ കുട്ടികൾ കൊച്ചിയിലെ മത്സരാവേശത്തിൽ അതിജീവനത്തിന്റെ പുതുപാഠം രചിച്ചാണ് മടങ്ങുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, എം.ഇ.എസ് യൂത്ത് വിങ്ങ് സംസ്ഥാന കമ്മിറ്റി, ഫ്യൂച്ചർ എയ്സ് ഹോസ്പിറ്റൽ, പി.ആർ.സി.ഐ കൊച്ചി ചാപ്റ്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് കുട്ടികളെ കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്കെത്തിച്ചത്.

Story Highlights: Children from Wayanad’s landslide-affected areas participate in ISL match in Kochi, holding hands with players.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
വയനാട് പുനരധിവാസത്തിന് തടസ്സം സൃഷ്ടിക്കുന്ന കള്ളപ്രചരണങ്ങൾക്കെതിരെ സിപിഐഎം
കാസർഗോഡ് ഉദുമയിൽ ഗേറ്റ് വീണ് രണ്ടര വയസ്സുകാരൻ മരിച്ചു
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്

Related posts

Leave a Reply

Required fields are marked *