വയനാട് ഉപതിരഞ്ഞെടുപ്പ്: പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി

Anjana

Wayanad by-election polling materials

വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ പൂർണ്ണതയിലേക്ക്. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും അനുബന്ധ സാമഗ്രികളും ഉൾപ്പെടെയുള്ള പോളിങ് സാമഗ്രികളുടെ വിതരണം പൂർത്തിയായി. ഏഴ് കേന്ദ്രങ്ങളിലെ സ്ട്രോങ്ങ് റൂമുകളിൽ സൂക്ഷിച്ചിരുന്ന സാമഗ്രികൾ ഉദ്യോഗസ്ഥർക്ക് കൈമാറി. ഓരോ നിയോജക മണ്ഡലത്തിനും വേണ്ടി സജ്ജീകരിച്ച ഡെസ്‌കുകൾ വഴിയായിരുന്നു വിതരണം നടത്തിയത്.

വയനാട് മണ്ഡലത്തിൽ ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് സജ്ജമാക്കുന്നത്. മാനന്തവാടിയിൽ 173, സുല്‍ത്താന്‍ബത്തേരിയിൽ 218, കല്‍പ്പറ്റയിൽ 187, തിരുവമ്പാടി 181, ഏറനാട് 174, നിലമ്പൂര്‍ 209, വണ്ടൂര്‍ 212 എന്നിങ്ങനെയാണ് പോളിങ്ങ് സ്റ്റേഷനുകളുടെ വിതരണം. ജില്ലയിൽ രണ്ട് ബൂത്തുകൾ അതീവ സുരക്ഷാ പട്ടികയിലും 11 ബൂത്തുകൾ പ്രത്യേക സുരക്ഷാ പട്ടികയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലത്തിൽ ആകെ 14,71,742 വോട്ടർമാരാണുള്ളത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചൂരൽമല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മേപ്പാടി, ചൂരൽമല പ്രദേശങ്ങളിൽ പ്രത്യേക ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്. താത്കാലിക പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവർക്ക് ബൂത്തുകളിലെത്താൻ വാഹനസൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. മേപ്പാടി-ചൂരൽമല പ്രദേശങ്ങളിലെ 167, 168, 169 ബൂത്തുകളിലേക്ക് സൗജന്യ ബസ് സർവീസ് ഉണ്ടായിരിക്കും. പഴയ ലിസ്റ്റ് പ്രകാരം അട്ടമലയിൽ 1068, ചൂരൽമലയിൽ 1244, മുണ്ടകൈയിൽ 1165 എന്നിങ്ങനെയാണ് വോട്ടർമാരുടെ കണക്ക്. എല്ലാ ബൂത്തുകളിലും കർശന ഹരിത പെരുമാറ്റ ചട്ടം നടപ്പാക്കിയിട്ടുണ്ട്.

Story Highlights: Distribution of polling materials completed in Wayanad constituency for upcoming by-election

Leave a Comment