ചൂരല്മല-മുണ്ടക്കൈ പുനരധിവാസം: സമരത്തിനൊരുങ്ങി ആക്ഷന് കമ്മിറ്റി

നിവ ലേഖകൻ

Wayanad rehabilitation strike

ചൂരല്മല – മുണ്ടക്കൈ പുനരധിവാസ നടപടികള് വൈകുന്നതില് പ്രതിഷേധിച്ച് ആക്ഷന് കമ്മിറ്റി സമരത്തിനൊരുങ്ങുന്നു. ദുരന്തം സംഭവിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പുനരധിവാസ പ്രക്രിയ വേഗത്തിലാകാത്തതിനെതിരെയാണ് പ്രതിഷേധം. പുനരധിവാസ നടപടികളില് നിന്ന് പലരെയും ഒഴിവാക്കാന് ശ്രമം നടക്കുന്നതായും കമ്മിറ്റി ആരോപിക്കുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രധാനമന്ത്രി സന്ദര്ശിച്ചതൊഴിച്ചാല് ദുരന്തബാധിത മേഖലയിലുള്ളവര്ക്ക് ധനസഹായമടക്കം പ്രഖ്യാപിക്കാത്തതിനെതിരെയും പ്രതിഷേധമുയര്ത്തും. ടൗണ്ഷിപ്പിനായി സര്ക്കാര് കണ്ടെത്തിയ എല്സ്റ്റണ് എസ്റ്റേറ്റും ഹാരിസണ് മലയാളം എസ്റ്റേറ്റും കോടതിയെ സമീപിച്ചതോടെ നിയമപ്രശ്നങ്ങളിലേക്ക് നീങ്ങുമെന്ന് ഉറപ്പായി. ഇത് പുനരധിവാസ നടപടികളെ ബാധിക്കും.

ദുരന്തം പ്രത്യക്ഷമായും പരോക്ഷമായും ബാധിച്ചവര്ക്ക് ഒരുപോലെ ആനുകൂല്യങ്ങള് നല്കാന് സര്ക്കാര് തയാറാകണമെന്ന് ആക്ഷന് കമ്മിറ്റി ആവശ്യപ്പെടുന്നു. ഇനിയും കണ്ടെത്താനുള്ള 47 പേര്ക്കായി തെരച്ചില് തുടരുകയോ അല്ലെങ്കില് കുടുംബങ്ങള്ക്ക് മരണംസ്ഥിരീകരിച്ചതു സംബന്ധിച്ച രേഖ നല്കുകയോ വേണമെന്നും അവര് ആവശ്യപ്പെടുന്നു. ദുരന്തബാധിത മേഖലയായ 10, 11, 12 വാര്ഡുകളിലെ ആളുകളുടെ കടങ്ങള് പൂര്ണമായും എഴുതിത്തള്ളാനുള്ള നടപടികള് വേഗത്തിലാക്കണമെന്നും ആക്ഷന് കൗണ്സില് ആവശ്യപ്പെടുന്നു.

  വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്

കേന്ദ്രസര്ക്കാര് ധനസഹായം പ്രഖ്യാപിക്കാത്ത പക്ഷം ഡല്ഹിയിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും പ്രധാനമന്ത്രി ചേര്ത്തുപിടിച്ച കുട്ടികളുമായി പ്രതിഷേധിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഘട്ടത്തില് വിഷയം സജീവമായി ഉന്നയിക്കാനാണ് ആക്ഷന് കമ്മിറ്റിയുടെ തീരുമാനം.

Story Highlights: Action committee prepares for strike over delayed rehabilitation measures in Wayanad

Related Posts
വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയം; യൂത്ത് കോൺഗ്രസ്, കെഎസ്യു നേതാക്കൾക്ക് പരിഗണന
Wayanad candidate

വയനാട് ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി നിർണയത്തിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്ക് പരിഗണന Read more

വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
Congress candidate selection

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ Read more

  വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി
വയനാട്ടിൽ ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി; വനത്തിൽ തിരച്ചിൽ ഊർജ്ജിതമാക്കി
Wayanad tribal woman missing

വയനാട് അട്ടമലയിൽ എട്ടുമാസം ഗർഭിണിയായ ആദിവാസി യുവതിയെ കാണാതായി. ഏറാട്ടുകുണ്ട് ഉന്നതിയിലെ കൃഷ്ണന്റെ Read more

കണ്ണൂരിൽ ബിഎൽഒ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും
BLO boycott work

കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ബിഎൽഒമാർ ജോലി ബഹിഷ്കരിക്കും. സർക്കാർ Read more

താമരശ്ശേരി ഫ്രഷ് കട്ടിനെതിരെ സമരം കടുക്കുന്നു; അനിശ്ചിതകാല നിരാഹാര സമരം ഇന്ന്
Thamarassery Fresh Cut issue

കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. Read more

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നാടകീയം; വിജയകുമാരിയെ പുറത്താക്കണമെന്ന് ഇടത് അംഗങ്ങൾ
Kerala University protest

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ജാതി അധിക്ഷേപം നടത്തിയ ഡീൻ സി.എൻ. വിജയകുമാരിയെ Read more

പുല്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തില് ഡോക്ടര്ക്ക് മര്ദ്ദനം; പോലീസ് അന്വേഷണം തുടങ്ങി
Doctor Assault Wayanad

വയനാട് പുല്പ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്ക്ക് മര്ദ്ദനമേറ്റു. ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ Read more

  'മതമിളകില്ല തനിക്കെന്ന് ഉറപ്പാക്കാനായാൽ മതി'; മീനാക്ഷി അനൂപിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു
കട്ടിപ്പാറ ഫ്രഷ് കട്ട് പ്ലാന്റ് തുറന്നു; സമരം ശക്തമാക്കുമെന്ന് സമരസമിതി
fresh cut plant

കോഴിക്കോട് കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവ് സംസ്കരണ പ്ലാന്റ് ജനകീയ പ്രതിഷേധത്തെ തുടർന്ന് Read more

മകന് ഇടതുപക്ഷ സ്ഥാനാര്ത്ഥിയായതിന് പിതാവിന് തൊഴില് വിലക്ക്; പ്രതിഷേധം കനക്കുന്നു
INTUC bans work

വയനാട് മുള്ളൻകൊല്ലിയിൽ മകനെ ഇടതുപക്ഷ സ്ഥാനാർത്ഥിയാക്കിയതിന്റെ പേരിൽ പിതാവിനെ ജോലിയിൽ നിന്ന് ഐഎൻടിയുസി Read more

തൃശ്ശൂരിൽ ഡിവൈഡർ തകർത്ത് അനിൽ അക്കരയുടെ പ്രതിഷേധം
Anil Akkara protest

തൃശ്ശൂർ മുതുവറയിൽ ഡിവൈഡർ തകർത്ത് മുൻ എംഎൽഎ അനിൽ അക്കര. മുതുവറ ക്ഷേത്രത്തിന് Read more

Leave a Comment