ആകാശം രഹസ്യങ്ങളുടെ നിലവറയാണെന്ന് പറയാം. നീലനിറവും ചന്ദ്രനും നക്ഷത്രങ്ങളും സൂര്യനും മാത്രമല്ല, ഭൂമിയിലെന്ന പോലെ സമുദ്രങ്ങളും പാറക്കെട്ടുകളും ഉണ്ടെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ബഹിരാകാശത്തെ കാര്യങ്ങൾ അറിയുവാൻ ഇന്നും ആകാംക്ഷയാണ്.
ദിനംപ്രതി പുതിയ കണ്ടുപിടുത്തങ്ങൾ നടക്കുന്നുണ്ട്. അത്തരത്തിൽ പുതിയൊരു കണ്ടുപിടുത്തം കൂടി വന്നിരിക്കുകയാണ്. ചന്ദ്രനിൽ ‘മാഗ്മ സമുദ്രം’ ഉണ്ടായിരുന്നുവെന്ന കണ്ടെത്തലാണ് റോവർ നടത്തിയത്.
ഉരുകിയ പാറയുടെ പാളിയാണ് മാഗ്മ സമുദ്രമെന്ന് വിളിക്കുന്നത്. ചന്ദ്രോപരിതലത്തിൽ 100 മീറ്റർ നീളത്തിൽ നടത്തിയ പര്യവേക്ഷണത്തിനിടെ റോവർ ശേഖരിച്ച മണ്ണിൻ്റെ വിശകലനത്തിൽ നിന്നാണ് ഈ നിഗമനത്തിലെത്തി ചേർന്നത്. ഫിസിക്കൽ റിസർച്ച് ലബോറട്ടറിയിലെ (പിആർഎൽ) സന്തോഷ് വടവാലെയുടെ ശാസ്ത്രജ്ഞരുടെ സംഘം കണ്ടെത്തിയ ഈ പഠനം സയൻസ് ജേണലായ നേച്ചറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ചന്ദ്രൻ്റെ ആദ്യകാല വികാസത്തിൽ അതിൻ്റെ ആവരണം മുഴുവൻ ഉരുകി മാഗ്മയായി മാറിയിരിക്കാമെന്ന് ശാസ്ത്രജ്ഞർ അനുമാനിക്കുന്നു. അത് തണുത്തപ്പോൾ സാന്ദ്രത കുറഞ്ഞ ഫെറോൺ അനോർത്തോസൈറ്റ് പുറംതോട് രൂപപ്പെടാൻ ഉപരിതലത്തിൽ ഒഴുകി നടക്കാനുള്ള സാധ്യതയുമുണ്ട്. അതേസമയം ഭാരമേറിയ ധാതുക്കൾ ആവരണം രൂപപ്പെടാൻ താഴേക്ക് നീങ്ങിയിരിക്കാമെന്ന് പഠന റിപ്പോർട്ടിൽ പറയുന്നു.
Story Highlights: Scientists discover evidence of ancient ‘magma ocean’ on the Moon’s surface